അനുഭൂതി മാത്രം ..!!
ഞാൻ കണ്ട കിനാക്കളിലെല്ലാം
നിൻ നിലാ പുഞ്ചിരി മാത്രം
ഞാൻ കേട്ടൊരു പാട്ടിലെല്ലാം
നിൻ മോഹന മുരളീരവം മാത്രം
ഞാനറിഞ്ഞു പാലും പനിനീരും
ചന്ദനവും നിറഞ്ഞ നിൻ ഗന്ധം
ഞാൻകണ്ടു മതിമറന്നു ഏറെ
നിൻ വർണ്ണങ്ങൾ മഴമേഘങ്ങളിലും
ഞാൻ മെല്ലെ ആനന്ദ നൃത്തം ചവുട്ടി
മയിൽ പീലികളുടെ ചാഞ്ചാട്ടത്തിനൊപ്പം
ഞാൻ കാണുന്നിടത്തെല്ലാമെന്തേ
നിൻ സാമീപ്യ അനുഭൂതി മാത്രം ..!!
ജീ ആർ കവിയൂർ
11 .10 .2019
ഫോട്ടോ കടപ്പാട് Tito Kochuveettil
Comments