എന്നെയറിയുമ്പോഴേക്കും ..!!

എന്നെയറിയുമ്പോഴേക്കും ..!!


ചിതറിവീണ  നിലാവുപോലെ 
നിൻ ചിരിമുല്ല പൂത്തുല നേരം
ഉള്ളിലൊരായിരം നക്ഷത്രങ്ങൾ 
മിന്നിമറയുന്ന മൃദുലാനുഭൂതി ,,,,

കൺചിമ്മിയൊന്നു  കൂടി നോക്കിയറിയാതെ
കിനാവോ മിഴിയിണയിൽ മായാജാലമോ
തഴുകിയകന്ന കാറ്റിനും നിന്റെ ഗന്ധമായിരുന്നോ
തണുപ്പകറ്റാനാവാതെ മനം നൊന്തു തേങ്ങി

കണ്ടതൊക്കെ ഓർത്ത് കൊരുത്തു
അക്ഷരങ്ങളെ ഓരോന്നായിരുന്നു
ക്ഷതമില്ലാതെ വരികൾ വഴിത്താരയായ്
നിന്നരികത്തെത്തുമ്പോഴേക്കും  കവിതയായ് 

ഇനിയെൻ തേങ്ങലുകളെന്നെങ്കിലും
നിന്റെ മിഴികളിലൂടെ കടന്നകലുമ്പോഴേക്കും
എഴുതാപ്പുറങ്ങൾക്കുമപ്പുറത്തേക്കു
എൻ ആത്മാവു കടന്നകലുമല്ലോ.....!!

ജീ ആർ കവിയൂർ
21 .11 .2019  

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “