മിണ്ടാതെ പോയതെന്തേ ...!!
നിൻ മുഖമിരുണ്ടു തുടുത്തതെന്തേ
കണ്ണുനീർ വാർക്കാഞ്ഞതെന്തേ
മിണ്ടാതെ പോയതെന്തേ ...!!
നിൻ ചുംബനത്തിനായ് കാത്തുനിന്നു
നീണ്ട ഗിരിനിരകൾ തലയുയർത്തി
നിലം വിണ്ടു വാപിളർന്നു നിൻ സാമീപ്യത്തിനായ്
നിനക്കായ് കേണു തളർന്നു വേഴാമ്പലും
നിൻ മുഖമിരുണ്ടു തുടുത്തതെന്തേ
കണ്ണുനീർ വാർക്കാഞ്ഞതെന്തേ
മിണ്ടാതെ പോയതെന്തേ ..!!
നിൻ മിഴിനീരാൽ സാഗരത്തിനു
ലവണ രസമേറുന്നുവല്ലോ
നിൻ പ്രണയകുളിരിനായ്
നിലാവിൻ ചുവട്ടിൽ കാത്തു മിഥുനങ്ങൾ
നിൻ മുഖമിരുണ്ടു തുടുത്തതെന്തേ
കണ്ണുനീർ വാർക്കാഞ്ഞതെന്തേ
മിണ്ടാതെ പോയതെന്തേ..!!
ജീ ആർ കവിയൂർ
6 .10 . 2019
Comments