വിരഹവും ഗന്ധവും

രാവ് ഭസ്മം പൂശിയ തിരുനെറ്റി
നിഴലുകൾക്കു മൗനം
മിഴികളിൽ ഭക്തിയുടെ ലഹരി

മനസ്സ് ആർക്കോവേണ്ടി കാത്തിരുന്നു
മൊഴിയിടറിയ വിരഹം മൂളിമെല്ലെ
ഉറക്കം തുങ്ങി നിലവിളക്കും

വിശപ്പകന്നില്ല ദാഹമകന്നില്ല
കരവലയത്തിലൊതുക്കാൻ വന്നില്ല
വിയർപ്പിന് ഗന്ധവും കുളിർകാറ്റും ....!!

ജീ ആർ കവിയൂർ
09 .12 .2019

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “