മൗനനോവ്
വസന്തങ്ങൾ വന്നു കുയിലുകൾ പാടി പലവട്ടം
ഇലയും പൂവും പൊഴിച്ച് ഉടയാടകൾ മാറി ഋതുക്കൾ
വാല്മീകങ്ങളിൽ നിന്നും ശലഭങ്ങൾ പറന്നുയർന്നു
വാക്കുകൾ ഒരുക്കി ഞാനേറെ കാത്തിരുന്നു
ഒരു പുഷ്പം നിന്റെ കണ്ണുകളിൽ വിരിയുവാൻ
രാവിൽ നിലാവിൽ ചുണ്ടുകൾ ചിറകുവച്ചു
രുചിച്ചു മിഴിനീർ നിന്റെ ചുംബനത്തോടൊപ്പം
മൗനാഴങ്ങളിലിന്ററെ ആഗ്രഹങ്ങൾ കുഴിച്ചു മൂടി
യാത്ര പറയുവാൻ പറന്നുയരാൻ വെമ്പിനിൽക്കവേ
പലവുരു പ്രണയ ദംശനമേറ്റു പുളഞ്ഞു
മനസ്സിന്റെ സാന്ദ്രതയേറി തുള്ളി തുളുമ്പി മിഴികൾ
ഇനിയും ഒരു ജന്മ ഉണ്ടെങ്കിൽ കാണാം ...
നിത്യ ശാന്തി വന്നു മാടിമാടി വിളിച്ചു
ദൃശ്യങ്ങൾ മങ്ങി തുടങ്ങി ഇരുൾ മൂടി ചുറ്റും ....!!
ജീ ആർ കവിയൂർ
24 .10 . 2019
Comments