കേശവം പ്രതി ഗച്ഛതി

No photo description available.
പിറന്നുവീണപ്പോൾ മുഷ്ടി ചുരുട്ടി കിടന്നു കരഞ്ഞു
പിടിവിട്ട ശ്വാസഗതി കൈ നിവർത്തി കിടന്നു കരയിപ്പിച്ചു

ഞാണിന്മേൽ കളിച്ചു  പല യോനിക്കളിലൂടെ  ജന്മം കൊണ്ട് 
ഞാനെന്തെന്നറിയാ യാത്രകൾക്ക് മുടിവില്ലാതെ അലഞ്ഞു

ഞാൻ ഞാൻ എന്ന് അജ്ഞാനിയായി കാണുന്നതിനെ ഒക്കെ
ഞാനെന്നും എന്റെതെന്നും  കരുതി വെട്ടിപ്പിടിക്കാൻ ഓടി

കണ്ണാടിയിൽ കണ്ടതൊക്കെ കനവാണെന്നറിയാതെ അവസാനം 
കണ്ണടച്ചു ഉൾകണ്ണിലുടെ ഉള്ളകത്തുള്ളതിനെ അറിയാൻ ശ്രമിച്ചു..

എവിടെനിന്നോ അശരീരി പോലെ കേട്ടു ശരീരിയായിമെല്ലെ 
എല്ലാമറിഞ്ഞു ആ മന്ത്ര ധ്വനിയുടെ അർത്ഥമറിഞ്ഞു ശങ്കരനാൽ

''ആകാശത്  പതിതം  തോയം  യഥാ  ഗച്ഛതി  സാഗരം
സർവ്വദേവ  നമസ്കാരം  കേശവം  പ്രതി  ഗച്ഛതി "

ജീ  ആർ കവിയൂർ
28 .12 .2019 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “