കവിതയവൾക്കായി
പതിവുപോലെ കാത്തിരുന്നു
നിൻ അക്ഷര ചിലമ്പുകളുടെ
കിലുക്കങ്ങൾക്കായി ഞാൻ
ഏകാന്തതയുടെ സഹചാരിണി
ആശ്വാസ വിശ്വാസങ്ങൾക്ക്
കൂട്ടുനിൽക്കും കൂട്ടുകാരി
എന്നും വന്നു നീ നിന്റെ
പ്രണയ പരിഭവങ്ങൾ ഏറ്റു പറയുന്ന
നീ ഇന്ന് എവിടെ പിണക്കത്തിലാണോ
വരൂ വന്നു നീ എൻ വിരൽതുമ്പിൽ വന്നു
പതിവ് വാക്കുകൾ എന്തെ പറയാത്തത്
മിഴി മഴ മൗനം നോവ് നിലാവ് കനവ്
ഇതൊക്കെ കൈയ്യെത്താ ദൂരത്തായോ
നീ ഇല്ലാത്ത ലോകം എനിക്ക്
ചിന്തിക്കാനാവില്ലല്ലോ എൻ കവിതേ ..!!
ജീ ആർ കവിയൂർ
14 .12 .2019
Comments
ആശംസകൾസാർ