തംമ്പുരുവായ് മനം
തമ്പുരുവായ് മനം
തഴുകുന്ന കാറ്റിൻ അലകളിലായ്
താനേ മൂളും തംമ്പുരുവായ് മനം ....!!
രാമഴ തോർന്നു മാനം തെളിഞ്ഞമ്പിളി
നിലാപുഞ്ചിരി തൂകി പ്രണയം തുളുമ്പി
ഓർമ്മകളാൽ കൊരുത്തൊരു അക്ഷരങ്ങൾ
ഓടിക്കളിച്ചു വിരൽത്തുമ്പിൽ പാട്ടായ്
നിനക്കറിയാമോ ആവോ ഇതിന് മധുരം
നിലക്കാപ്രവാഹം അതി തരളം താളലയം ....
തഴുകുന്ന കാറ്റിൻ അലകളിലായ്
താനേ മൂളും തംമ്പുരുവായ് മനം ,,!!
കളിത്തട്ടൊരുങ്ങി ആട്ടവിളക്കാളി കത്തി
കണ്മഷി പടർന്നു ചുണ്ടിൽ പുഞ്ചിരി പാലോളിമിന്നി
കണ്ണടച്ചു കണ്ട കാഴ്ചകളൊന്നുകൂടി കാണാനാവാതെ
കരൾപിടച്ചു കനവ് പിഴച്ചു കളിചിരി മാഞ്ഞു മറഞ്ഞു
കവിളിണകൾ നഞ്ഞുണങ്ങി ലാവണരസം പടർന്നു
കരകടലിന് കാലൊച്ചക്കു കാതോർത്ത് കിടന്നു
കണ്ണിണകളടക്കാതെ രാവുപകലിനോടെന്നപോൽ ..!!
തഴുകുന്ന കാറ്റിൻ അലകളിലായ്
താനേ മൂളും തംമ്പുരുവായ് മനം ..!!
ജീ ആർ കവിയൂർ
04 .11 . 2019
തഴുകുന്ന കാറ്റിൻ അലകളിലായ്
താനേ മൂളും തംമ്പുരുവായ് മനം ....!!
രാമഴ തോർന്നു മാനം തെളിഞ്ഞമ്പിളി
നിലാപുഞ്ചിരി തൂകി പ്രണയം തുളുമ്പി
ഓർമ്മകളാൽ കൊരുത്തൊരു അക്ഷരങ്ങൾ
ഓടിക്കളിച്ചു വിരൽത്തുമ്പിൽ പാട്ടായ്
നിനക്കറിയാമോ ആവോ ഇതിന് മധുരം
നിലക്കാപ്രവാഹം അതി തരളം താളലയം ....
തഴുകുന്ന കാറ്റിൻ അലകളിലായ്
താനേ മൂളും തംമ്പുരുവായ് മനം ,,!!
കളിത്തട്ടൊരുങ്ങി ആട്ടവിളക്കാളി കത്തി
കണ്മഷി പടർന്നു ചുണ്ടിൽ പുഞ്ചിരി പാലോളിമിന്നി
കണ്ണടച്ചു കണ്ട കാഴ്ചകളൊന്നുകൂടി കാണാനാവാതെ
കരൾപിടച്ചു കനവ് പിഴച്ചു കളിചിരി മാഞ്ഞു മറഞ്ഞു
കവിളിണകൾ നഞ്ഞുണങ്ങി ലാവണരസം പടർന്നു
കരകടലിന് കാലൊച്ചക്കു കാതോർത്ത് കിടന്നു
കണ്ണിണകളടക്കാതെ രാവുപകലിനോടെന്നപോൽ ..!!
തഴുകുന്ന കാറ്റിൻ അലകളിലായ്
താനേ മൂളും തംമ്പുരുവായ് മനം ..!!
ജീ ആർ കവിയൂർ
04 .11 . 2019
Comments