നോവുമായ്
ചെമ്മാനത്താഴത്തു നിന്നു നീ ചിരിതൂകിയതു
ചെമ്മേയിന്നും മായുന്നില്ല ഓമ്മകളിൽ നിന്നും
ചൊല്ലുന്നു അതിന്നും പാട്ടായി കവിതയായ്
ചേർത്തു വെക്കുന്നു മിടിപ്പുമായ് നെഞ്ചോടൊപ്പം
ചോർന്നു പോകുന്നു മറവിയെന്തേ വന്നതെന്നു
ചോദ്യവുമായ് ചെല്ല ചെറുകാറ്റു മൂളിമെല്ലെ
ചോരനാം കാലം നന്നേ ചിത്രം മായ്ക്കുവതെന്തേ
ചോല മരക്കാടും ചേലെ മയക്കുന്നു ചിറകു വിടർത്തി
ചിറകൊതുക്കാൻ നേരമായി സന്ധ്യയായ്
ചേക്കേറാൻ ഒരുങ്ങുന്ന ചെറുകിളികൾ ചിലച്ചു
ചിറകൊടിഞ്ഞു ചിന്തകൾ ചുറ്റിയടിച്ചു മണം പിടിച്ചു
ചാവാലികളോരിയിട്ടു ചാവറിയിച്ചു നോവുമായ്
ജീ ആർ കവിയൂർ
3 .10 . 2019
Comments