ആത്മ ലഹരി

ആത്മ ലഹരി
Image may contain: plant, flower, night, outdoor and nature
ഏതോ ആത്മപരാഗങ്ങൾ തമ്മിൽ  മിഴിചിമ്മിയതോ
അണിവിരലാൽ തൊട്ടെഴുതിയ സ്നേഹ ഗീതികയോ
നോവകന്ന കിനാവിന്റെ സ്വർഗ്ഗകവാടങ്ങളിലായി
കണ്ടതൊക്കെ നിനവിലായി ചേർന്നുനിന്നതോ
അനുരാഗവല്ലരികൾ പൂത്തുലഞ്ഞു കാറ്റിലായി 
പരാഗ രേണുക്കളിൽ നറു ചന്ദന സുമഗന്ധമോ
നിഴൽനിലാവിൽ നാണം പൂവിട്ട മുല്ലവള്ളികളോ
നക്ഷത്രങ്ങൾ കിന്നരി തൂക്കിയ വാനകമ്പള ചോട്ടിലായി 
ഒരു ശലഭ ചിറകിലേറി പ്രണയമനോരാജ്യത്തിൽ ചേക്കേറാം
വരുനമുക്കു പങ്കുവെക്കാം അനുഭൂതിയുടെ ലഹരി സിരകളിൽ

ജീ ആർ കവിയൂർ
07 .12 .2019 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “