അവളുടെ വരവുംകാത്ത് ..!!

അവളുടെ വരവുംകാത്ത് ..!!
Image may contain: sky, tree, plant, outdoor and nature
മരം കോച്ചും തണുപ്പത്തും
മഞ്ഞവീഴും വീഥികളിലും
ഇലപൊഴിയും ശിശിര കുളിരിൽ
അമാവാസിയുടെ നിഴൽ പരക്കും വേളകളിൽ
കാറ്റ് മൗന തപസ്സിൽ മുഴുകിനിൽക്കുമ്പോൾ
ഇമകളടയാതെ ശ്വാസഗതിയേറുമ്പോൾ
സാന്ദ്രത ഏറും ജീവിത തുരുത്തിൽ
ഏകാന്തത കാർന്നു തിന്നുന്ന നിമിഷങ്ങളിൽ
ആളനക്കങ്ങൾക്കു കാതോർക്കുന്ന മനം
അറിയുന്ന നോവുകൾ ഉണങ്ങട്ടെ ,
മറവിയുടെ ലേപനം പുരളട്ടെ
ഇനിയും വരട്ടെ വിരൽ തുമ്പിൽ
സ്വാന്തനവുമായ് കൂട്ടിനായ് കവിത അവൾ
ജീ ആർ കവിയൂർ
31 .10 2019

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “