നിദ്രായനം
നിദ്രായനം
ഈ രാവുമതിന് കുളിരും
ഇടതടവില്ലാത്ത നദിയുടെ
കളകളാരവ പുളിനവും
കാവ്യമധുരം പൊഴിക്കും
നിലാ പുഞ്ചിരിയുടെ നിഴലും
ഹൃദയം ഹൃദയത്തെ തേടും
മിഴികളും ചലനവും
നഷ്ടമാകാത്ത ഓർമ്മകളുടെ ഉണർവും
നക്ഷത്രങ്ങളുടെ മിന്നിമറയലും
വിരഹ വിഷാദങ്ങൾ വിപിനമേറ്റുന്നു
വഴിമറന്ന മനസ്സ് കൈവിട്ട പട്ടം പോലെ
ഇണയെ തേടുന്ന മറക്കാത്ത ഓർമ്മകളും
തിരികെ വരാത്ത ഇന്നലകളെ
ഇന്നിലേക്കു കൊണ്ട് വരാനൊരുങ്ങുന്ന
രാക്കുളിരും അതിൽ വിടരുന്ന
ശലഭ കനവുകൾ നൽകും നിദ്രയും .....
ജീ ആർ കവിയൂർ
24 .12 .2019
ഈ രാവുമതിന് കുളിരും
ഇടതടവില്ലാത്ത നദിയുടെ
കളകളാരവ പുളിനവും
കാവ്യമധുരം പൊഴിക്കും
നിലാ പുഞ്ചിരിയുടെ നിഴലും
ഹൃദയം ഹൃദയത്തെ തേടും
മിഴികളും ചലനവും
നഷ്ടമാകാത്ത ഓർമ്മകളുടെ ഉണർവും
നക്ഷത്രങ്ങളുടെ മിന്നിമറയലും
വിരഹ വിഷാദങ്ങൾ വിപിനമേറ്റുന്നു
വഴിമറന്ന മനസ്സ് കൈവിട്ട പട്ടം പോലെ
ഇണയെ തേടുന്ന മറക്കാത്ത ഓർമ്മകളും
തിരികെ വരാത്ത ഇന്നലകളെ
ഇന്നിലേക്കു കൊണ്ട് വരാനൊരുങ്ങുന്ന
രാക്കുളിരും അതിൽ വിടരുന്ന
ശലഭ കനവുകൾ നൽകും നിദ്രയും .....
ജീ ആർ കവിയൂർ
24 .12 .2019
Comments