ഞാനും കുറിച്ചു പ്രണയം ..!!
മഴനീർക്കണം മിഴിനീരിലായ്
വീണുടക്കുന്നു വാനം
അതുകണ്ടു അലറിയടുത്തു
ആഴി കരയോട് പറഞ്ഞു വിരഹം
പെയ്യാതെ നിന്ന മേഘം
പ്രണയമറിയിച്ചു മലയുടെ
നെറുകയിലുമ്മവെച്ചു
കരിനീലമയൂഖം കണ്ട്
കമനീയമാം പീലിവിരിച്ചാടി മയൂരം
മറവിയുടെ താളുകളിൽ നിന്നും
അറിയാതെ ഞാനും കുറിച്ചു പ്രണയം ..!!
ജീആർ കവിയൂർ
16 . 10 . 2019
Comments