കണ്ണാ കണ്ണാ
നീ നിവസിക്കും വീഥിയിലായ്
എൻ മനമോടി നടന്നു......
നിൻ പാദ മുദ്ര വീണ മണ്തരികൾ
കണ്ടു കോരിത്തരിച്ചു നിന്നു......
നീ പാടിയ മുരളീരവം കേട്ട്
ആനന്ദലഹരിയിലായി മനം ..!!
കനവിലാണെങ്കിലും കാണുന്നല്ലോ നിന്നെ
കടമ്പിൻ ചുവട്ടിൽ കാലിയെമെയ്ക്കുന്ന നിൻരൂപം
കണ്ടു കൊതിതീരുംമ്പേ കടന്നകലുന്നുവല്ലോ
കമലോചന കായയാമ്പൂ വർണ്ണാ ..!!
മഥുര തൻ മധുരമേ മായാ പ്രപഞ്ചമേ
മാനസ ചോര മരുവുക മനമിതിൽ
മീര തൻ മണിവീണയിൽ നാദമായ്
ഭാമതൻ മടിത്തട്ടിൽ രാഗമായ് അനുരാഗമായ്
മയങ്ങും മായാമോഹന മണി വർണ്ണാ
വന്നു വരം തന്നു അനുഗ്രഹിക്കുക കാർവർണ്ണാ ..!!
ജീ ആർ കവിയൂർ
20 .10 .2019
എൻ മനമോടി നടന്നു......
നിൻ പാദ മുദ്ര വീണ മണ്തരികൾ
കണ്ടു കോരിത്തരിച്ചു നിന്നു......
നീ പാടിയ മുരളീരവം കേട്ട്
ആനന്ദലഹരിയിലായി മനം ..!!
കനവിലാണെങ്കിലും കാണുന്നല്ലോ നിന്നെ
കടമ്പിൻ ചുവട്ടിൽ കാലിയെമെയ്ക്കുന്ന നിൻരൂപം
കണ്ടു കൊതിതീരുംമ്പേ കടന്നകലുന്നുവല്ലോ
കമലോചന കായയാമ്പൂ വർണ്ണാ ..!!
മഥുര തൻ മധുരമേ മായാ പ്രപഞ്ചമേ
മാനസ ചോര മരുവുക മനമിതിൽ
മീര തൻ മണിവീണയിൽ നാദമായ്
ഭാമതൻ മടിത്തട്ടിൽ രാഗമായ് അനുരാഗമായ്
മയങ്ങും മായാമോഹന മണി വർണ്ണാ
വന്നു വരം തന്നു അനുഗ്രഹിക്കുക കാർവർണ്ണാ ..!!
ജീ ആർ കവിയൂർ
20 .10 .2019
Comments