മഴ നിഴൽ
വിരഹത്തിൻ നോവുമായി കടൽ
തീരത്തോട് പറഞ്ഞകന്നു .
മിഴിയോരം നനയുമ്പോൾ
മൗനവും ഞാനും മാത്രമായി .!!
മഷിത്തണ്ടും പീലിത്തുണ്ടും
വളപൊട്ടും പെറുക്കിയെടുത്തു
നിനക്കായി കാത്തുവച്ചൊരു
നാൾവഴികളിന്നുമൊർമ്മകളിൽ ..!!
നിലാവിൻ നിഴലായ് നീ പടർന്നു
ഇട നെഞ്ചിൽ കുളിർ കോരുന്നു
എത്ര നാളിനി എത്ര കാത്തിരിക്കണം
കനവ് കണ്ടിരുന്നു നാളുകളത്രയും ..!!
ജീ ആർ കവിയൂർ
13 .12 .2019
Comments