പ്രണയിനി നീയറിയുമോ
പ്രണയിനി നീയറിയുമോ എൻ
പ്രാണനിൽ കുതിരും വേദന ....
അണയുവാൻ വെമ്പും ചിരാതിൻ
ആളിക്കത്തും പ്രകാശ ദുതി തൻ
ആഴമളക്കും ഇരുളിൻ തേങ്ങലുകൾ
അലയടിക്കും ആഴിയുടെ നോവുകൾ
പ്രണയിനി നീയറിയുമോ എൻ
പ്രാണനിൽ കുതിരും വേദന ....
കാതോർത്തിരുന്നു മൗനമായി
കൊരുത്തൊരു വിരഹത്തിൻ ചാലിച്ച
കണ്ണുനീർ പൊടിക്കുമാ വാക്കുകളാൽ
ആർദ്രത നിറയും വരികൾ
പ്രണയിനി നീയറിയുമോ എൻ
പ്രാണനിൽ കുതിരും വേദന ....
നയങ്ങളാൽ കഥപറഞ്ഞൊരു
നാം പിന്നിട്ട നിമിഷങ്ങളും
നിൻ ഓർമ്മകൾ മെയ്യുമാ കാലത്തിൻ
ആനന്ദാനുഭൂതിയിലേക്കു നയിക്കുന്നു
പ്രണയിനി നീയറിയുമോ എൻ
പ്രാണനിൽ കുതിരും വേദന ....
ജീ ആർ കവിയൂർ
22 .11 .2019
Comments