മോഹങ്ങൾ
മോഹങ്ങൾ ..!!
നിൻ ചാരത്തു അക്ഷരമായി വന്നു
കണ്ണുകളിൽ നിറയാൻ മോഹം
ചുണ്ടുകളിൽ വിടരും മുല്ലപ്പൂമണം ആവാൻ
മിടിക്കും ഇടക്കയുടെ നാദമായി മാറാൻ
കവിളിണകളിൽ വിടരും സുമങ്ങളിലെ മധു നുകരാൻ
മൗനങ്ങൾ പൂക്കും ഇടത്ത് ഒരു ചുംബന പൂവായ് മാറാൻ
നൽകട്ടെ മിഴി രണ്ടിലും ഒരു സ്നേഹോപഹാരം
പ്രണയിനി നിൻ സാമീപ്യ മെന്നിൽ നിറ നിലാവ് പടർന്നു
നിൻ നിമ്നോന്നതങ്ങളിൽ നിലാവിന്റെ
നീലിമയിൽ അലിഞ്ഞു ഒന്നാവാം
ഈ മോഹങ്ങളൊക്കെ മുഴുവിക്കും മുൻപേ
ഒരു ശാലഭമായി നിത്യ ശാന്തി അണയുമോ ആവോ..!!
ജീ ആർ കവിയൂർ
20 .10 .2019
നിൻ ചാരത്തു അക്ഷരമായി വന്നു
കണ്ണുകളിൽ നിറയാൻ മോഹം
ചുണ്ടുകളിൽ വിടരും മുല്ലപ്പൂമണം ആവാൻ
മിടിക്കും ഇടക്കയുടെ നാദമായി മാറാൻ
കവിളിണകളിൽ വിടരും സുമങ്ങളിലെ മധു നുകരാൻ
മൗനങ്ങൾ പൂക്കും ഇടത്ത് ഒരു ചുംബന പൂവായ് മാറാൻ
നൽകട്ടെ മിഴി രണ്ടിലും ഒരു സ്നേഹോപഹാരം
പ്രണയിനി നിൻ സാമീപ്യ മെന്നിൽ നിറ നിലാവ് പടർന്നു
നിൻ നിമ്നോന്നതങ്ങളിൽ നിലാവിന്റെ
നീലിമയിൽ അലിഞ്ഞു ഒന്നാവാം
ഈ മോഹങ്ങളൊക്കെ മുഴുവിക്കും മുൻപേ
ഒരു ശാലഭമായി നിത്യ ശാന്തി അണയുമോ ആവോ..!!
ജീ ആർ കവിയൂർ
20 .10 .2019
Comments