ശിവ ശിവ ശംഭോ ശംഭോ

ഹര ഹര ശംഭോ ശിവ ശിവ ശംഭോ ശംഭോ
ഹനിക്കുന്നു നീ എല്ലാ ദുരിതങ്ങളും ശംഭോ

ഓർത്തു വിളിച്ചിടുകിലരികത്തു എത്തും
ഓച്ചിറ വാഴും പരബ്രഹ്മ മൂർത്തി
ഓംകാര നാദത്താലർച്ചന നടത്തുകിൽ
ഒഴിയാ ദുരിദങ്ങളകറ്റിടും ശിവനേ ....!!

ഹര ഹര ശംഭോ ശിവ ശിവ ശംഭോ ശംഭോ
ഹനിക്കുന്നു നീ എല്ലാ ദുരിതങ്ങളും ശംഭോ

ആകാശം മേൽക്കൂരയായി അവിടുന്നു
ആൽ തറയിലമരുന്നു ആശ്രിതർക്കെല്ലാം
ആവോളം അനുഗ്രഹം ചൊരിയും
അവിടുത്തെ ലീലകളപാരം ശിവനേ ..!!

ഹര ഹര ശംഭോ ശിവ ശിവ ശംഭോ ശംഭോ
ഹനിക്കുന്നു നീ എല്ലാ ദുരിതങ്ങളും ശംഭോ

പണ്ടു മുതലങ്ങു വൃശ്ചിക മാസത്തിൽ
പന്ത്രണ്ടു വിളക്കുത്സവത്തിനായി
പാർത്തു കഴിയുന്നു പടനിലത്തിൽ കുടിവച്ചു
പ്രാർത്ഥിക്കുന്നു നിന്നെ ഭക്തജനം ശിവനേ ..!!

ഹര ഹര ശംഭോ ശിവ ശിവ ശംഭോ ശംഭോ
ഹനിക്കുന്നു നീ എല്ലാ ദുരിതങ്ങളും ശംഭോ

നിന്നെ   ഭജിച്ചുകൊണ്ടങ്ങു എട്ടുകണ്ടം ഉരുളുകിൽ
നീങ്ങുമല്ലോ  മാറാ  വ്യാധികളൊക്കെ   ശിവനെ
നേർച്ചയായി  ഉരുക്കളെ  നടക്കു  നിർത്തുകിൽ
നീങ്ങുമല്ലോ ദുഃഖദുരിതങ്ങളൊക്കെ ഒപ്പം
നൽകിടും അശരണർക്കു വഴിപാട് കഞ്ഞിയെങ്കിൽ
മോക്ഷഗതി നല്കുമല്ലോ ശിവനേ ..!!

ഹര ഹര ശംഭോ ശിവ ശിവ ശംഭോ ശംഭോ
ഹനിക്കുന്നു നീ എല്ലാ ദുരിതങ്ങളും ശംഭോ ..!!

 ജീ  ആർ  കവിയൂർ
15.11.2019


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “