ഓർമ്മയിൽ രാമുല്ല ഗന്ധം .....
വിഷുക്കൊന്ന പൂത്തു കണിയൊരുങ്ങിയതും
ഓണം വന്നതും പൂവിളികൾ ഉയർന്നതും
മാവ് പൂത്തതും നെൽകതിരുവിരിഞ്ഞതും
പാവാടയിൽനിന്നും ദാവണിചുറ്റിയ
വയൽ വരമ്പിലെ ഓടിനടന്ന കാറ്റുമറിഞ്ഞു
കാച്ചിയെണ്ണമണക്കും കുന്തലിൻ ചാഞ്ചാട്ടവും
മിഴികളിലറിയാതെ നാണത്തിൻ കവിത മൊട്ടിട്ടത്
കനലെരിയും പാടത്തിരുന്നവൻ വായിച്ചറിഞ്ഞതും
തുടിക്കുന്ന ഇടനെഞ്ചിലെ ഈണങ്ങളൊക്കെ
കരിമഷിചേലുള്ള സന്ധ്യ തിരിതെളിയിച്ചതും
നക്ഷതങ്ങൾ മിന്നിമറയുന്നവാനിലാകെ
മധുരം പകർന്ന രാവിൻ നിലാവിലായി
സാമീപ്യ ലഹരികൾനൽകിയാനുഭൂതികൾ
ഉറക്കമില്ലാരാവുകൾ തളർന്നുറങ്ങിയതും
ഓർമ്മയിൽ വിരിഞ്ഞ രാമുല്ല ഗന്ധം .....
ജീ ആർ കവിയൂർ
09 .12 .2019
Comments