സ്വപ്നായനം ..!!

സ്വപ്നായനം ..!!

Image may contain: sky, cloud, twilight, tree, outdoor, nature and water
   
ഏതു പാതിരാവിന്റെ മയക്കത്തിൽ നീ
കിനാവിലാകെ പൂനിലാ പുഞ്ചിരൂകി
മനം മയക്കും ലഹരിയാലെ വന്നടുത്തപ്പോൾ
അറിയാതെയങ്ങു കണ്ണ് തുറന്നു പോയല്ലോ

എത്രശ്രമിച്ചിട്ടും പിന്നെ കണ്ടില്ലയിതുവരേക്കും
ചടഞ്ഞിരുന്നു അക്ഷരങ്ങൾ നീലിമയാർന്നു
കണ്ടതൊക്കെ ഓർമ്മളെ മെല്ലെ കുറിച്ചിട്ടു
കൂകി വെളുപ്പിച്ചങ്ങു കിഴക്കുണരും

പകലോന്റെ പ്രഭയാലങ്ങു കണ്ണു മഞ്ഞളിച്ചു
വിയർപ്പൊഴുക്കി കൂടണഞ്ഞു പതിവുപോലെ
കണ്ടു അപ്പോൾ ജാലക വാതിലിൽ വന്നു നിന്ന്
എത്തി നോക്കിയാമ്പിളി മുഖമെന്നെ മാത്രമായ്

ഏറെ നേരമോർത്തു മയക്കത്തിലാണ്ടു പോയപ്പോൾ
സ്വപ്‌നത്തിന്റെ തേരേറി വന്നിതാ വീണ്ടും
കാതര മിഴിയാളവൾ കോർത്ത മുല്ലപ്പൂ ചിരിയുമായി 
പിടിതരാതെ കടന്നകന്നവൾ പതിവ് പോലെ കഷ്ടം ..!!

ജീ ആർ കവിയൂർ
2 .12 .2019
 
   

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “