മിടിക്കും ഹൃദയവുമായി .....
ഒടുങ്ങാത്ത എൻ പ്രണയത്തെ വഴിയിൽ ഉപേക്ഷച്ചു
പോന്നു നീ അറിയും വരും നാളുകളിൽ .
വിട്ടകലുമീ നഗരത്തിൽ നീ ഒറ്റക്കാകും .
ഓർക്കുമപ്പോൾ നാം പിന്നിട്ട വഴികളും
അതു തന്ന മധുരവും പുളിയും കയ്പ്പും
വിരസത നിന്നെ വിരഹമെന്ന നോവറിയിക്കും
വികാലമാക്കും പല വഴിയാക്കുന്നു ചിന്തകളെയും .
നിലാവുദിക്കും നക്ഷതങ്ങും മിന്നിമറയുന്നു .
എന്നാൽ നിന്നിൽ നിഴലായി ഞാനൊരു
അന്ധകാരമായി നോവിച്ചു കൊണ്ടിരിക്കും..
ഇനിയറിയുക വരികയീ
ചക്രവാളത്തിനപ്പുറം ഉണ്ടാവും
നിനക്കായി കാത്തിരിക്കുന്നു
നിലക്കാത്ത മിടിക്കും ഹൃദയവുമായി .....
ജീ ആർ കവിയൂർ
30.11.2019
Comments
ആശംസകൾ സാർ