ഉണർവ്

Image may contain: sky, cloud, outdoor, nature and water
അന്തിവാനത്തു വിടവാങ്ങുന്ന പകലിന്റെ
വർണ്ണം മനസ്സിൽ തീർക്കുന്നു വിഷാദം
നഷ്ട്ടം വന്ന പകലിന്റെ ഓർമ്മകൾ യാത്ര
ഒടുങ്ങാത്ത വഞ്ചിയുടെ തീരത്തെ
കാത്തിരിപ്പിന് വിരഹത്തിന്റെ ഛായ.

പ്രകൃതിയെ പാടി ഉണർത്തുന്ന
കിഴക്കുന്നരും പക്ഷികൾ പ്രതീക്ഷയുടെ
 ചിറകുവിരിച്ചു ഉയരുന്നു .
വരും വരാതിരിക്കില്ല നല്ലൊരു ദിനത്തിന്റെ
ഊർജ്ജം ആവാഹിച്ചു കൊണ്ടു എഴുനേറ്റു .

വരുമിനി രാവും നിലാവും
അടങ്ങാത്ത മോഹവും
നിദ്രാവിഹിനമാം കാതുകളിൽ
വിരഹ മുരളിയുടെ നാദവും.
കുളിർ തെന്നാലിന്റെ തഴുകളിൽ
ഉണരുന്ന ഓർമ്മകളിൽ .

കൈകൾ കൂട്ടി തിരുമ്മി
മുഖം തുടച്ചു കൈ വീശി നടന്നു
അനന്തതയിലേക്ക് മനം
ആരും അറിയാത്ത ചിന്തയും പേറി .

കാത്തിരിപ്പിനു ഒടുക്കം
കൈനീട്ടി ഉയർത്തും
പ്രകാശത്തിൻ ആത്മവിശ്വാസം .

ജീ ആർ കവിയൂർ
29   .11 .2019 

Comments

Cv Thankappan said…
ഹൃദ്യമായ വരികൾ
ആശംസകൾ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “