കൊതിയുണർന്നു

No photo description available.
നിൻ മൗനം നിഴല്‍ പടര്‍ത്തി
നിലാവെണ്മക്കൊപ്പം തണലായി
കുളിര്‍കാറ്റിനു   കഥകളേറെ

ഓർമ്മകൾക്ക് നനവെറുന്നു
മിഴിയിണകളിൽ നിന്നും
ഓളങ്ങളലയിളകി വീണുടഞ്ഞു

ജന്മജന്മാമന്തര വിരഹ നോവോ
നീയറിയാതെ ഒഴുകിയിറങ്ങി
തലയിണക്കു  ലവണരസം..

അറിഞ്ഞു ഓരോ നിമിഷങ്ങലുടെ
ശ്വാസനിശ്വാസ ധാരക്ക്
ഊഷ്മള   പ്രണയഗന്ധമോ ..


ആരോഹണവരോഹണങ്ങളിൽ
മാറ്റൊലി കൊണ്ടു  നിന്റെ
വേദനയുടെ ഗസൽ നാദം

രാവിന്റെ സംഗീതം
ലഹരിപടർത്തി നിൻ
സാമീപ്യത്തിനായി കൊതിയുണർന്നു ..!!

ജീ ആർ കവിയൂർ
21 .11 .2019  

Comments

Cv Thankappan said…
നല്ല വരികൾ
ആശംസകൾ സാർ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “