മനം തേടിയലഞ്ഞു
സന്ധ്യയുടെ പരിഭവം
ചില്ലകളിൽ ചേക്കേറി
രാവിന്റെ കണ്ണുകളിൽ മയക്കം
നിലാവിന്റെ കുളിർവെട്ടം ഒരുക്കി
മൗനം മിഴികളിൽ ഉറക്കം നടിച്ചു
സ്വപ്നം എത്തിനോക്കാനൊരുങ്ങി
മിഴികൾ കണ്ടതൊക്കെ സത്യമോ
പതഞ്ഞു പൊങ്ങി വിരഹം
ഉടലാഴങ്ങളിൽ തേടി പ്രണയം
വിടർന്നകണ്ണുകളിൽ
ഉണരും പുലരിക്കൊപ്പം
സൂര്യ പ്രഭയുടെ തിളക്കം
ഓർക്കും തോറും അനുഭൂതി
ഇന്നലെകളെ മറക്കുവാനാവാതെ
മനം തേടി സ്വാന്തനം ...!!
ജീ ആർ കവിയൂർ
26 .11 .2019
Comments