കുട്ടികുറുമ്പുകൾക്കായ് ....
കുട്ടികുറുമ്പുകൾക്കായ് ....
'അ '
ആദ്യം പറഞ്ഞതും
അമ്മ പഠിപ്പിച്ചതും
ആശാൻ ചൊല്ലിത്തന്നതും
'അ' മുതൽ 'അം' വരെ..!!
എൻ ഭാഷ
അമ്മിഞ്ഞപാലോളം മധുരമുള്ള
'അമ്മ പറഞ്ഞതാണെന്റെ ഭാഷ
ആറു കടന്നാലും ആഴികടന്നാലും
ആരും മറക്കില്ലെന്റെ മലയാളമെന്ന ഭാഷ ..!!
കുടുബം
'അ 'യും ഇമ്മായും ചേർന്നാൽ 'അമ്മ
അ യും ഇച്ഛയും ചേർന്നാൽ അച്ഛൻ
അ യും അനുനയവും ചേർന്നാൽ അനുജൻ
അ യും , മ്മായും ,ച്ഛ യും ,ജാ യുമില്ലാതെ എന്ത് കുടുബം ..!!
അക്ഷരം
അമ്മയാകാശത്തു കാട്ടിത്തന്നു അമ്പിളി
അമ്മുണ്ണാൻ തന്നു ഉരുളയോടൊപ്പം പർപ്പടകം
ആശാന്മാർ വിരലിൽ പിടിച്ചു പഠിപ്പിച്ചു തന്നതും
അവസാനം വരെ കുടെ ഉള്ളത് അക്ഷരം ..!!
അച്ഛൻ
അമ്മ കാണിച്ചു തന്നു സ്നേഹത്തെ
ആ വിരൽ തുമ്പ് പടിച്ചു നടന്നു
ആശിച്ചതെല്ലാം വാങ്ങിത്തന്നു
അകലത്താണെങ്കിലുമിന്നറിയുന്നു അച്ഛനെ ..!!
അടുക്കള.
അവിയലും തോരനും തീയലും.
ആവിയും മണവും പരക്കുന്നതും
അണയാതെ അടയാതെ സ്നേഹം ഇളക്കും.
അമ്മയുടെരസതന്ത്രങ്ങൾ തീർക്കുമിടം.
ജീ ആർ കവിയൂർ
30 .10 .2019
Comments