കുറും കവിതകൾ 801
ഒരുവരിയായി നടന്നു
രണ്ടാവാതെയൊന്നാവുക
വിജയം നമ്മോടൊപ്പം
തലമുറകളെ മറക്കല്ലേ ..!!
മാനത്തും താഴത്തും
നിൽക്കാനാവാതെ
കാലുകളുറക്കാതെ നീണ്ടു ..!!
മണിമുഴക്കത്തിന്
കാതോർത്ത് താഴ്വാരം
കുരിശുവരച്ചു മലയിറങ്ങി മഞ്‍ ..!!
മൃദുലതകളിൽ
മധുരം നുണഞ്ഞു ..
വേദനപാട് നൽകി കാലം ..!!
മൗനം പകരും
ഏകാന്തതയുടെ ചില്ലകളിൽ
ചേക്കേറാനൊരു സുഖം ..!!
മഴയുടെ നനവുകളിൽ
പച്ചില പടർപ്പിലൊരു
മൗന രാഗവുമായ് മഞ്ഞക്കിളി ..!!
നങ്കൂരമിട്ട സായന്തനങ്ങൾ
മണലിൽ തീർക്കുന്നു
ചാകര സ്വപ്ങ്ങൾ ..!!
മഞ്ഞണിഞ്ഞ മുറ്റത്തു
തളർന്ന ഓർമ്മകളുടെ കൂമ്പാരം ..!!
വിശപ്പെന്ന അഗ്നി
രുചിയുടെ നോവറിയാതെ
അന്നം തേടുന്ന തെരുവോരം ..!!
അസ്തമയങ്ങളുടെ
തീരങ്ങളിൽ നനഞു.
അതിജീവനത്തിൻ ബാല്യം ..!!
Comments