കാവ്യ സന്ധ്യേ
പകലും രാവുമിണ ചേർന്നുതമ്മിൽ
പ്രണയാതുരമാം ചെഞ്ചുവപ്പോ..!!
നിന്നെയാരാണ് സന്ധ്യയെന്നു വിളിച്ചത്
അറിയാതെ മനങ്ങു ചോദിച്ചു പോയി ...
ക്ഷീണിതന്റെ സന്തോഷമോ
കമിതാവിന്റെ സമ്മോഹനമോ
ഗണികയുടെ ഉത്സാഹമോ
പ്രപഞ്ച ചക്രത്തിന്റെ ഇടനേരമോ
ഏതായാലും ഞാനും നീയുമുള്ള
ജന്മ ജന്മാന്തര അനുരാഗമെത്രയോ
മാറിവന്ന വസന്തങ്ങൾക്കു കൂട്ടായി
നിത്യം നീ വന്നകലുന്നത് കാവ്യമഞ്ജരിയോ ..!!
ജീ ആർ കവിയൂർ
3 .12 .2019
Comments