നീ അറിയുന്നുവോ ..!!

Image may contain: night
മിഴികളിലായിരം  വസന്തങ്ങൾ  പൂവിടുന്നുവോ
മൊഴികളിൽ  നവഗാനങ്ങൾ  ശ്രുതിമീട്ടുന്നുവോ
തഴുകിയകലും കുളിർ തെന്നൽ മനമുണർത്തുന്നുവോ
പുഴകളിൽ ഓളങ്ങൾ തീർക്കും തരംഗങ്ങൾ നിറയുന്നുവോ

രാവിലായി വിരിയും കുസുമങ്ങൾ തേടി ശലഭങ്ങൾ വന്നിടുന്നുവോ
നിലാവുദിക്കുന്ന നേരത്ത് നിന്നിലലിയാൻ നിഴലായിമാറുന്നുവോ
നിത്യവും നിൻ സാമീപ്യ സുഖം തേടുമെൻ മനമറിയുന്നുവോ
കിനാവിലായി  നൂപുര ധ്വനികൾ നിദ്രവിട്ടുണർത്തുന്നുവല്ലോ

പുള്ളി കുപ്പായമണിഞ്ഞു ആകാശമാകെ നാണിച്ചു നിന്നുവോ
പാലപൂത്തു മണം പൊഴിയിച്ചു  പുള്ളുകൾ രാവുണർത്തിയല്ലോ
പൗർണ്ണമി നിലാവ് മാഞ്ഞുവെങ്കിലും നിൻ ചിരിയുമായി അമ്പിളി
പറയാൻ വെമ്പുന്നൊരെൻ ആഗ്രഹങ്ങൾ നീ അറിയുന്നുവോ ..!!

ജീ  ആർ കവിയൂർ
27 .12 .2019

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “