കുറും കവിതകൾ 803



സന്ധ്യ ചേക്കേറിയ
കിളികൾ നാമംചൊല്ലി
രാവണഞ്ഞു ..!!

ഇരുളൊന്നുമറിയാതെ
നിലാപുഞ്ചിരിയിൽ .
ഒന്നുമറ്റൊന്നിന്റെ വിശപ്പകറ്റി ..!!

കൺനിറയെ വിശപ്പുമായ്
നോവിന്റെ നിഷ്കളങ്കത.
വീട്ടിലേക്കുള്ള വഴിയിൽ ..!!


മഴയും കാറ്റുമറിഞ്ഞില്ല
അവർ കൈമാറിയതൊക്കയും
ഹൃദയമേ നിന്റെ വഴികൾ ..!!

ആമ്പൽ വസന്തം പുഞ്ചിരിച്ചു
പൂമ്പാറ്റയെപോലെ അവൾ
ചിറകുവിരിച്ചു പാറി നടന്നു ..!!

കടലിനെ നോക്കി
അവൾ പാടിയുറക്കെ .
അവനോളമെത്തിയില്ലല്ലോ ആവോ !!

പുത്തനുടുപ്പിട്ടു
പുതിയ പ്രതീക്ഷയുമായ്
പുലരിയവൾ വിരുന്നുവന്നു ..!!

പുലരിവെട്ടമരിച്ചിറങ്ങി
ചീനവലകൾ കാറ്റിലാടി
പ്രതീക്ഷകളുമായ് കടമക്കുടി..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “