" നിത്യതയോളം "


" നിത്യതയോളം  " 

Image may contain: sky, tree, night, cloud, outdoor, nature and water

അല്ലയോ നിലാചന്ദ്രനേ 
ഒളിക്കല്ലേ നീ അങ്ങ് 
മേഘപാളികൾക്കു പിന്നിലായ് 

ഈ രാവിൻ മേലാപ്പിൽ   
നീ ജീവിച്ചിരുപ്പുണ്ടെന്നു 
സമ്മതിക്കുക മടിയാതെ 

എന്റെ അന്ധകാരത്തെ ലാളിക്കുക 
നിന്റെ വെള്ളി വെളിച്ചത്താൽ 
ഉരുകി ഒഴുകട്ടെ നിൻ ഉമ്മറപ്പടിയിലായി 

ഈ ഇളംകാറ്റ് 
നമ്മുടെ ഹൃദയത്തെ മഥിക്കട്ടെ 
ഒരു മഴയായ് പതിക്കട്ടെ 

തുടച്ചു മാറ്റുക എന്റെ അന്ധകാരത്തെ 
നിന്റെ ഇളം ചുവപ്പാർന്ന ചുണ്ടുകളാൽ  
എന്നെ പ്രണയ വർണ്ണങ്ങളാൽ നിറക്കുക  

അല്ലയോ ചന്ദ്രികേ ഞാൻ ആകെ
അടക്കമില്ലാത്തവനെ പോലെയാകുന്നു 
ആ മേഘമറയിൽ നിന്നും പുറത്തു കടക്കു 

കാട്ടിത്തരിക  നിന്റെ 
ആരും കാണാത്ത കാഴ്ചകളൊക്കെ 
നിന്റെ മറഞ്ഞിരിക്കും സൗന്ദര്യം 

തുളച്ചുകയറുക എന്നിൽ 
നിന്റെ പ്രകാശധാരയാൽ 
നനഞു കുളിരട്ടെ നിന്റെ നിലാമഴയിൽ 

കഴുകിവെടിപ്പാക്കുക 
എന്റെ ചക്രവാളത്തിൽ നിന്നും 
വെറുപ്പാർന്നയീ ഇരുളിനെ 

എന്നെ അനുവദിക്കുക നിന്നെ എന്റെ 
കരവലയത്തിലൊതുക്കുവാൻ 
അനിത്യമാർന്ന നിത്യതയോളം 

ജീ ആർ കവിയൂർ 
21 .10 .2019 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “