പടു പാട്ടിന്റ ഒർമ്മയുമായ്

Image may contain: bird


പെരുമഴയത്ത് ഇറയത്തിരുന്നു നമ്മൾ
പടു പാട്ടു പാടിയതോർമ്മയുണ്ടോ

അന്നു നീ അക്ഷര ജാലകം തുറന്നു
അലിവോലും ഹൃദയം കാട്ടിയതു

ഇമരണ്ടും പൂട്ടുവാനാവാതെ 
ഇന്നും മാനം നോക്കി  കിടക്കുന്നു

ഞെട്ടറ്റു വീഴും വാനത്തിൻ കണ്ണുനീർ കണ്ടു
ഞാവൽ കൊമ്പിലിരുന്നു പാടി കാക്കകുയിൽ 

അകലെ കാറ്റത് ഏറ്റു മൂളി മുരളികക്കൊപ്പം
അരികെ മാറ്റൊലി കൊണ്ടു നിന്നു മലകൾ

കടലലകൾ ചിതറി തെറിച്ചു കരഞ്ഞു
കരയതൊന്നുമറിയാതെ കണ്മിഴിച്ചു

കാലമെത്ര കഴിഞ്ഞിട്ടും കൺ നിറക്കുന്നു
കദനമിന്നും പ്രവാസം തുടരുന്നു കണ്മണി

പെരുമഴയത്ത് ഇറയത്തിരുന്നു നമ്മൾ
പടു പാട്ടു പാടിയതോർമ്മയുണ്ടോ...!!

ജീ ആർ കവിയൂർ
3 .10 . 2019   

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “