കാത്തിരിപ്പ്
ഋതു വസന്തങ്ങൾ വന്നകന്നീവഴിയെ
പിരിയാതെ ഇനിയെന്നും നിൻ കൂടെ
നിഴലായി കുളിർ നിലാവായ് പടരാൻ
മനസ്സാകെ മിടിക്കുന്നു അനുരാഗമേ ...!!
മലരിതളുകളിൽ മണിശലഭങ്ങൾ വട്ടമിട്ടു
മഴമേഘങ്ങളിൽ നിൻ ലോലക്കിൻ കിലുക്കമോ
മാരിപെയ്യ് തൊഴിയുന്ന നേരത്ത് മറയാതെ
മരിക്കാത്ത നിൻ ഓർമ്മകളെന്നിൽ നിറയുന്നു ..!!
എലുകൾക്കപ്പുറത്തു നീ ഉണ്ടാകുമെന്നു
എവിടേയോ മൗനം കനക്കുന്നു സന്ധ്യകളിൽ
എഴുതി മായ്ക്കുമി വരികളിൽ മഷി പടരുന്നു
എന്നാണാവോ കാണുക ജന്മങ്ങൾ കാത്തിരിക്കണമോ ..!!
ജീ ആർ കവിയൂർ
13 .12 .2019
Comments