എൻ ജാള്യതയിൽ


Image may contain: plant
ഞാനറിയാ രാമഴയിൽ നിലാമഴയിൽ
എൻ കിനാവു പൂത്തു നിൻ മിഴിയഴകിൽ
പൂക്കൾ വിടർന്നു തുമ്പികൾ പാറി
വസന്തം വർണ്ണങ്ങൾ വാരിവിതറി


മുളങ്കാടിൻ മൂളലിനൊപ്പം വന്നു നീ വന്നൊരു
മരന്ദവുമായി മന്ദം വന്നൊരു കുളിർകാറ്റേ
മഴവിൽ നിറങ്ങളാൽ വന്നു വരികളിൽ
ഞാനറിയാതെ എൻ ചിതാകാശത്തിൽ

ശലഭ ചിറകടിപോലെൻ കൺ പീലികൾ
കൊതിച്ചൊരു നിദ്രക്കായ് യാമങ്ങൾ
ഓർമ്മകളിൽ മൗനം പൂക്കാ താഴ്വരയിൽ
എൻ ജാള്യതയിൽ വന്നു പുഞ്ചിരിച്ചു പുലരിവെട്ടം ..!!

ജീ ആർ കവിയൂർ
14 .11 .2019

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “