പൂമര ചുവട്
മൗനം മൃതിയടഞ്ഞു
മൊഴികൾ ഉണർന്നു
കൊലുസ്സിന്റെ മൊഴി
അഴകിന്റെ സ്പര്ശനം മേറ്റു
ഓർമ്മകൾ ഉറങ്ങുന്ന മരച്ചോട്ടിൽ
വേരുകൾക്കിടയിൽ വിരിച്ചിട്ട
പൂവീണ പരവതാനിയിൽ
ചിത്രങ്ങളോരോന്നു തെളിഞ്ഞു ......
മിടിപ്പുകളേറി ഉയർന്നു താഴുന്ന
നെഞ്ചകത്തു വിങ്ങും തേങ്ങൽ
വിരഹമെന്നും പേറുവാൻ വിധി ....
ജീ ആർ കവിയൂർ
28 .11 .2019
Comments
ആശംസകൾ സാർ