മനമെവിടെയോ കൈവിട്ടു
കേട്ടില്ല നിൻ കൊലുസ്സിൻ കൊഞ്ചലുകൾ
കേട്ടില്ല നിൻ കരിവളകളുടെ കിലുക്കങ്ങളൊക്കെ
ഒരു പുഴപോലെ ഒഴുകി നടന്നങ്ങു
മനമിന്നൊരു ആഴക്കടലിൽ ചേരുന്നു
മുങ്ങാൻ കുഴിയിട്ടു നടന്നു എന്നിട്ടും കണ്ടില്ല
നിൻ ചിരി വിടരും ചാകരയും
വെട്ടി തിളങ്ങും മുത്തുക്കളുള്ള
ചിപ്പികളുടെ കൂട്ടങ്ങൾ വലയിൽ
ദിനരാത്രങ്ങൾ പോയിയെങ്കിലും
കര കാതോർത്ത് കിടന്നു കടലിന്റെ
ആർദ്രമാം വിരഹ തേങ്ങലുകൾ
ആശ്ലേഷങ്ങളെറ്റു വാങ്ങാനായി
ജീ ആർ കവിയൂർ
23 .11 .2019
Comments