കുറും കവിതകൾ 804

നീലവിഹായുസ്സുകളിൽ നിന്നും 
പറന്നിറങ്ങി  ചില്ലകളിൽ ..
പൂത്തുലഞ്ഞു  പ്രണയ വസന്തം ..!!

പള്ളിക്കൂടം വിട്ടുവരാൻ കാത്തു
മുറ്റത്തെ ചക്കരമാവിൽ
നിറഞ്ഞാടി ഓർമ്മകൾ ..!!

കാറ്റുവന്നു മൂളി
വരുന്നുണ്ട് അക്കരെനിന്നും
മണിമാരൻ മണിത്താലിയുമായ് ..!!

പ്രണയങ്ങൾ വാടി
ഉണങ്ങിയ മരചില്ലമേൽ
കലഹം ചേക്കേറി ..!!

നാടിന്നു ഉണരുന്നിന്നു
ഉടുപ്പിട്ട അവകാശങ്ങൾ
തൊഴിൽ ഉറപ്പിക്കും കാഴ്ചയുമായ് ..!!

അന്തമില്ലാത്ത കാത്തിരുപ്പ്
പ്രണയതീരാത്തൊരു
ആളില്ലാ വഞ്ചി  ..!!

മിഴിചിമ്മിയ  തിരിനാളം
ക്ലാവ് മണക്കുന്നു.
ഓർമ്മകൾക്ക് ഉണർവ് ..!!

അലസത വിടാതെ
വള്ളികളിലുയലാടി
പുലരി മഞ്ഞ് ..!! 

രാവിൻ നിഴലിൽ   
വിരഹം കാതോർത്തു .
പ്രണയമുരളി മൂളി ..!!

ഇണയടുപ്പത്തിനായി 
കൂടുകൂട്ടി കാത്തിരുന്നു .
വസന്തം വിരിഞ്ഞു ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “