ലഹരിതൻ മൗനം .......
ലഹരിതൻ മൗനം .......
നീയൊരു താളം മനസ്സിന്റെ മേളം
തീരാ ദാഹം ലഹരിതൻ മൗനം .......
തീർക്കും തമശിഖരത്തിൽ
അനുപമ സുന്ദര പ്രകാശധാര .
തരളിതമോഹം പടരുമൊരു
സുഖ ശീതള ഛായാ രൂപം .
അരുണിമ തൻ മഹിമയെഴും
ആനന്ദമയമാം അനുഭൂതി .
നീയൊരു താളം മനസ്സിന്റെ മേളം
തീരാ ദാഹം ലഹരിതൻ മൗനം .......
നിശ്ചല ജലധിയിൽ നിറയും അലകളിലും
നിന്നെ കുറിച്ച് മാത്രം പറയുന്നു .
മാറ്റൊലി കൊള്ളും പ്രണവാകാരം
മറ്റാർക്കുമറിയാ രാഗം
അറിയുക അറിയുകയീ മന്ത്ര തരംഗം .
അറിവേകുമീ അമൃത ധ്വനി രൂപം ...
നീയൊരു താളം മനസ്സിന്റെ മേളം
തീരാ ദാഹം ലഹരിതൻ മൗനം .......
ജീ ആർ കവിയൂർ
27 . 09 .2019
photo by jino joesph
നീയൊരു താളം മനസ്സിന്റെ മേളം
തീരാ ദാഹം ലഹരിതൻ മൗനം .......
തീർക്കും തമശിഖരത്തിൽ
അനുപമ സുന്ദര പ്രകാശധാര .
തരളിതമോഹം പടരുമൊരു
സുഖ ശീതള ഛായാ രൂപം .
അരുണിമ തൻ മഹിമയെഴും
ആനന്ദമയമാം അനുഭൂതി .
നീയൊരു താളം മനസ്സിന്റെ മേളം
തീരാ ദാഹം ലഹരിതൻ മൗനം .......
നിശ്ചല ജലധിയിൽ നിറയും അലകളിലും
നിന്നെ കുറിച്ച് മാത്രം പറയുന്നു .
മാറ്റൊലി കൊള്ളും പ്രണവാകാരം
മറ്റാർക്കുമറിയാ രാഗം
അറിയുക അറിയുകയീ മന്ത്ര തരംഗം .
അറിവേകുമീ അമൃത ധ്വനി രൂപം ...
നീയൊരു താളം മനസ്സിന്റെ മേളം
തീരാ ദാഹം ലഹരിതൻ മൗനം .......
ജീ ആർ കവിയൂർ
27 . 09 .2019
photo by jino joesph
Comments