പരിലസിക്ക നിത്യം
പരിലസിക്ക നിത്യം
നിലാപ്പന്തലില്‍
നിരയുമാ മുല്ലപ്പൂവിന്‍
സുഗന്ധമായി
സ്വപ്ന കുടീരങ്ങളില്‍
മിന്നിമറയുന്ന
സുഖാനുഭൂതിയില്‍
മയിലാടും കുന്നുകളില്‍
മലരണിയും കുളിര്‍മയില്‍
ചിത്രശലഭമായ്
നീലാകാശ ചുവട്ടില്‍
ഇളം പൂക്കും കാട്ടില്‍
മഞ്ഞിന്‍ കണമായ്
മലമടക്കുകളില്‍
മനസ്സു പുക്കും
കുളിര്‍ തെന്നലായി
കളകളാരവം
പൊഴിക്കും അരുവി
പാടും ഗസലായി
പരിരംഭണത്തില്‍
ഇന്ദ്രിയാനുഭൂതിയാം
പ്രണയമായി
നീയെന്‍ അരികില്‍ പരിലസിക്ക
സുഖ ദുഃഖ സാനുക്കളില്‍ നിത്യം
ആശ്വാസനിശ്വസമായി എന്‍ കവിതേ .....
നിലാപ്പന്തലില്‍
നിരയുമാ മുല്ലപ്പൂവിന്‍
സുഗന്ധമായി
സ്വപ്ന കുടീരങ്ങളില്‍
മിന്നിമറയുന്ന
സുഖാനുഭൂതിയില്‍
മയിലാടും കുന്നുകളില്‍
മലരണിയും കുളിര്‍മയില്‍
ചിത്രശലഭമായ്
നീലാകാശ ചുവട്ടില്‍
ഇളം പൂക്കും കാട്ടില്‍
മഞ്ഞിന്‍ കണമായ്
മലമടക്കുകളില്‍
മനസ്സു പുക്കും
കുളിര്‍ തെന്നലായി
കളകളാരവം
പൊഴിക്കും അരുവി
പാടും ഗസലായി
പരിരംഭണത്തില്‍
ഇന്ദ്രിയാനുഭൂതിയാം
പ്രണയമായി
നീയെന്‍ അരികില്‍ പരിലസിക്ക
സുഖ ദുഃഖ സാനുക്കളില്‍ നിത്യം
ആശ്വാസനിശ്വസമായി എന്‍ കവിതേ .....
Comments
പരിരംഭണത്തില്‍
ഇന്ദ്രിയാനുഭൂതിയാം
പ്രണയമായി
നീയെന്‍ അരികില്‍ പരിലസിക്ക
സുഖ ദുഃഖ സാനുക്കളില്‍ നിത്യം
ആശ്വാസനിശ്വസമായി എന്‍ കവിതേ .....മനോഹരം. മനോഹരമായ കവിതകൾ ബ്ലോഗ് ലോകത്തിൽ ഉണ്ടെന്നറിയുമ്പോൾ ആശ്വാസം.
ഈ നല്ല കവിതയ്ക്ക്അഭിനന്ദനങ്ങൾ
ശുഭാശംസകൾ.....