കുറും കവിതകള്‍ 266

ഓര്‍ത്തുപോകുന്നുയിന്നു
മഴയിലുടെയുള്ള  യാത്രകള്‍
നിഷ്ക്കളങ്ക ബാല്യം .....



നിമ്നോന്നതങ്ങളിലും
പ്രകൃതി തീര്‍ക്കുന്നു .
പ്രണയ കാവ്യം .

കുറും കവിതകള്‍ 266

നഷ്ടവസന്തങ്ങളുടെ
വേദന നെഞ്ചില്‍.
ഓര്‍മ്മകളുടെ ബാല്യം ...

ധ്യാനകിരണങ്ങള്‍.
ഉദിച്ചു മനസ്സില്‍
ശിവോഹം ശിവോഹം!!

സൂര്യോദയം
സോദര ഹൃദ്യത്തില്‍
നാളെ എന്ന ചിന്തയുണര്‍ന്നു

ഉദയാസ്തമയം
ജീവിതം  പ്രഥമ പാഠം
സാഹോദര്യം രണ്ടാമത്തെയും

നിന്‍ പദചലനം
കൂട്ടുന്നെന്‍ ഹൃദയതാളങ്ങള്‍ .
ഇതാണോ പ്രണയം ?!!

വൃതശുദ്ധി നിറഞ്ഞു
മനസ്സിനൊരു ശൂന്യത
സുഖാനുഭൂതി ,

ഹരിതക ശോഭ
മനസ്സിൽ പടർരുന്നു
നിൻ സാമീപ്യം അറിഞ്ഞു .

ചെങ്കല്ലില്‍ തീര്‍ത്ത
പഴമയുടെ ലോകത്തേക്ക് .
തുറക്കുന്നൊരു കിളിവാതില്‍ ഓര്‍മ്മ .

ഒരു തുള്ളിക്ക്‌
ഒരുതുള്ളി വേണം
ജീവനം അമൃത ജലം .

മിഴിചിമ്മാതെ
ചിമ്മിനി കൂട്ടിരുന്നു
ഇരുട്ടകന്ന മാനസം .

പുകയുന്നു മാനവും
പുകയുന്നമനവും.
ഉര്‍വ്വരതയെ പിഡിപ്പിക്കുന്നു. 

Comments

നല്ല കവിത

ശുഭാശംസകൾ .....
നന്നായി ..ആശംസകള്‍ ..!

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “