Posts

Showing posts from June, 2014

കുറും കവിതകള്‍ 266

ഓര്‍ത്തുപോകുന്നുയിന്നു മഴയിലുടെയുള്ള  യാത്രകള്‍ നിഷ്ക്കളങ്ക ബാല്യം ..... നിമ്നോന്നതങ്ങളിലും പ്രകൃതി തീര്‍ക്കുന്നു . പ്രണയ കാവ്യം . കുറും കവിതകള്‍ 266 നഷ്ടവസന്തങ്ങളുടെ വേദന നെഞ്ചില്‍. ഓര്‍മ്മകളുടെ ബാല്യം ... ധ്യാനകിരണങ്ങള്‍. ഉദിച്ചു മനസ്സില്‍ ശിവോഹം ശിവോഹം!! സൂര്യോദയം സോദര ഹൃദ്യത്തില്‍ നാളെ എന്ന ചിന്തയുണര്‍ന്നു ഉദയാസ്തമയം ജീവിതം  പ്രഥമ പാഠം സാഹോദര്യം രണ്ടാമത്തെയും നിന്‍ പദചലനം കൂട്ടുന്നെന്‍ ഹൃദയതാളങ്ങള്‍ . ഇതാണോ പ്രണയം ?!! വൃതശുദ്ധി നിറഞ്ഞു മനസ്സിനൊരു ശൂന്യത സുഖാനുഭൂതി , ഹരിതക ശോഭ മനസ്സിൽ പടർരുന്നു നിൻ സാമീപ്യം അറിഞ്ഞു . ചെങ്കല്ലില്‍ തീര്‍ത്ത പഴമയുടെ ലോകത്തേക്ക് . തുറക്കുന്നൊരു കിളിവാതില്‍ ഓര്‍മ്മ . ഒരു തുള്ളിക്ക്‌ ഒരുതുള്ളി വേണം ജീവനം അമൃത ജലം . മിഴിചിമ്മാതെ ചിമ്മിനി കൂട്ടിരുന്നു ഇരുട്ടകന്ന മാനസം . പുകയുന്നു മാനവും പുകയുന്നമനവും. ഉര്‍വ്വരതയെ പിഡിപ്പിക്കുന്നു. 

കുറും കവിതകള്‍ 264

കുറും കവിതകള്‍ 264 പച്ചിലക്കാട്ടില്‍ പതുങ്ങി ഇരുന്നു ശലഭ വേട്ടയെന്‍ , ബാല്യമേ...!! ക്രൂരം, കച്ചകപടം വിശപ്പടക്കുന്നു മനുഷ്യ മൃഗങ്ങള്‍. സ്വപ്നങ്ങളില്‍ എന്‍ ബാല്യം. കടലാസ് വഞ്ചിയേറി..... ദാ...!! പച്ചകുതിര പണം വരുമെന്നു അമ്മുമ്മ അമ്മയോട് ... കാറ്റിനൊത്തു പരാഗണം ഓര്‍മ്മയില്‍ ബാല്യം. ദാ..!! ഒരു അപ്പുപ്പന്‍ താടി . തുമ്പിയെ പിടിച്ചു തുരുമ്പ് കയറ്റി പറത്തി. ബാല്യമിന്നോര്‍മ്മയില്‍. ഓന്ത് കടിച്ചാല്‍ ഓണം വരെക്കും അരണ കടിച്ചാല്‍ മരണം വരെക്കും പഴയ ചൊല്ലില്‍ പതിരില്ലയെന്നു അമ്മൂമ്മ ഇലക്കീറില്‍ പ്രസാദം നെഞ്ചില്‍ ഭക്തിയുടെ തിരി അവനിങ്ങു വന്നെങ്കില്‍. കണ്ണുനീർ വാർക്കുന്നു വെറുതെ ജീവിച്ചിരുന്നപ്പോൾ കൊടുത്തില്ല ഉപ്പിട്ട കഞ്ഞിപോലും . വേദന കാര്‍ന്നു തിന്നുന്നു ഓര്‍മ്മകളാല്‍ കണ്ണുനീര്‍ പ്രണാമം പഴമനസ്സിന്‍ ചിന്തകളൊക്കെ ഉറിയില്‍ കെട്ടി തുക്കി

കുറും കവിതകള്‍ 265

കുറും കവിതകള്‍ 265 സൂര്യ കിരണങ്ങള്‍ക്കൊപ്പം വിശപ്പുകളുടെ ചിന്ത . പ്രഭാത സവാരി. ഇണ എന്ന് കരുതി കൊക്കുരുംമുന്നുണ്ട് സ്പടിക ദര്‍ശനത്തില്‍ . മനസ്സിന്‍ ഉള്ളിലെ ആഗ്രഹങ്ങള്‍ മുഖത്തു തിളങ്ങുന്നു ഇല്ലാരുമെന്നെക്കാള്‍ സുന്ദരിയി  ലോകത്ത് കരുതും മനുഷ്യരെ നിങ്ങള്‍ക്കുതെറ്റി പടര്‍ന്നു കയറാന്‍ ഒരു ചുമലുണ്ടെങ്കില്‍ സ്വര്‍ഗ്ഗം ദൂരമല്ല. ചെമ്മാനം നോക്കി നിശ്വാസമടയും വൃദ്ധമാനസം കാലദേശങ്ങൾക്കു- മപ്പുറം മനസ്സില്‍ രാഗ് ഭയിരവ്.!!! അലയാഴിയില്‍ നില്‍ക്കും മനസ്സില്‍ കടലിരമ്പി നൊമ്പരം ഇന്നിന്റെ കഥകള്‍ അവസാനിക്കും മുന്‍പേ നാളെയെ  കിനാക്കാണുന്നു .. എത്രനാളിങ്ങനെ പുല്ലുമെഞ്ഞു സ്വതന്ത്രനായി കഴിയാവസനം. മര്‍ത്ത്യന്റെ ആമാശയത്തിലേക്ക് ...!!

നിറയട്ടെ ശാന്തത

Image
I മറന്നു പോയോരോ ഓര്‍മ്മകളാലെന്നെ വീണ്ടും അലട്ടാതെയിരിക്കു എന്നരികില്‍ വരാതെ അകലുക വേഗം മടിയില്‍ വീണുടഞ്ഞ കണ്ണുനീര്‍ നനവ്‌ . ഉടഞ്ഞ നക്ഷത്രങ്ങളായി എന്നില്‍ സ്വപ്നങ്ങളെ ഉണര്‍ത്താതെയിരിക്കുക. പുതു വഴിത്താരയെന്നു കാട്ടി എന്നില്‍ നിന്നുമെല്ലാം വീണ്ടും കൈയ്യാളാതെയിരിക്കു ശാന്തിയും സമാധാനത്തോടെ കഴിഞ്ഞോട്ടെ ഞാന്‍ ഏറെ നിശബ്ദ മൗനവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു . എന്നെ വീണ്ടും അലട്ടാതെയിരിക്കു മറന്നു പോയൊരാ ഓര്‍മ്മ്കളിനിയും ജീവിപ്പിക്കാതെയിരിക്കുക . II എണ്ണിയാലോടുങ്ങാത്ത ദുഃഖങ്ങളെ കണ്ണുനീരാല്‍. ഒഴുക്കികളയാന്‍ ഏറെ ശ്രമിച്ചു മുന്നേറുമ്പോള്‍. എവിടെനിന്നു സാന്ത്വന മൃദു കരങ്ങള്‍ വന്നു തുടച്ചുനീക്കുന്നു സ്വപ്നങ്ങളെ കാണാന്‍ പഠിപ്പിച്ചു കവര്‍ന്നു പോയൊരാ സന്തോഷങ്ങളെ തിരികെ തന്നു. ഉടഞ്ഞു കൊഴിഞ്ഞ മുത്തു മണികളെ ഒരു സ്നേഹ ചരടില്‍ കോര്‍ത്തു. വീണ്ടും, ജപമാലയായ് എന്നില്‍ നിറച്ചു ധ്യാനാത്മകതയുടെ ശാന്തത .

കുറും കവിതകള്‍ 263

കുറും കവിതകള്‍ 263 ഒരുതിരി നാളത്തിന്‍ തെളിമയിലായി കണ്ടു. വിടര്‍ന്നു നില്‍പ്പു ചെമ്പകം , ഒരുതുള്ളിയില്‍ എല്ലാമൊതുങ്ങുന്നു ജീവിതധാര ....... ജനമാന്മാന്തര കണക്കുകള്‍ തീര്‍ക്കനാവാതെനാമിരുവരും . കടക്കെണിയില്‍.... അമരത്തു നില്‍ക്കുന്നവനു അമരകോശം അറിയണമെന്നില്ല താളത്തിന്‍ ജയമാണ് ജീവിതം ഉടഞ്ഞ വിഗ്രഹങ്ങൾ ഉടയാത്ത മനസ്സുമായി. ഒരു കലാകാരാൻ എത്രധന്യം..!!   പച്ചപട്ടയും പച്ചവെള്ളത്തിലെ കുളിയും. കുന്നത്തൂര്‍ കോട്ടയിലെ ആനതാവളം. തലമുറകളേറെ കഥപറഞ്ഞു ... വടക്കും നാഥന്റെ  മതിലകത്ത്. ആകാശത്താഴേക്ക് ഓല പീലിപന്തല്‍ മനസ്സില്‍ കല്യാണ മേളം. വിയര്‍പ്പുവിഴുങ്ങി ചേര്‍ക്കേറാന്‍ മറുകര തേടുന്നു ജീവിത വഞ്ചി . മെയ്യിന്‍ കരുത്താല്‍ ഇരുച്ചക്രത്തിന്‍ കുതുപ്പില്‍ മണ്ണിന്‍ മണം പകര്‍ന്നു കാറ്റ്.

കുറും കവിതകള്‍ 262

കുറും കവിതകള്‍ 262 മാലേയകാറ്റില്‍ പച്ച വിരിച്ച പാടത്ത് ഒന്നലിഞ്ഞു ചേരാന്‍ മോഹം. മാമാങ്കത്തിന്‍ ഉത്സാഹതിമിര്‍പ്പില്‍ മതവും ജാതിയും മറക്കുന്നു . കെട്ടിയൊരുങ്ങി കുതിരകള്‍ മച്ചാട്ടെക്ക് പൂരപറമ്പില്‍ വച്ചിനി കാണാം . കുളം പച്ചയുടുത്തു ഒരുങ്ങി തേവര്‍ക്കു ആറാടാന്‍ കണ്‍കാഴ്ചാനുഭൂതി .. ആറാട്ടും കഴിഞ്ഞു ആരവവും ഒഴിഞ്ഞു ഇനി ആശ്വാസം... ഉത്രാളിക്കാവിലെ പൂരമായാലും വീക്ക് ചെണ്ടക്ക് എന്നും അടിതന്നെ. ആറാട്ട്‌ കഴിഞ്ഞു വീണ്ടും ഉല്‍സങ്ങള്‍ക്കു കൊടിയേറിക്കൊണ്ടേയിരുന്നു. ആറാട്ടുകള്‍ ഏറെ കഴിഞ്ഞാലും ചങ്ങലകള്‍ മുറുകുതന്നെ !! കോടാലിയെപഴിച്ചിട്ട് കാര്യമില്ല അതിനു കൈയിട്ടവന്‍ അല്ലെ മുട്ടക്കുന്നാക്കിയതു  !! മണ്ണിന്‍ മണം പ്രകൃതി ശാന്തം മനം ധ്യാനാത്മകം .

മനസ്സിലെന്നും -ജീ ആര്‍ കവിയൂര്‍

Image
മനസ്സിലെന്നും -ജീ ആര്‍ കവിയൂര്‍ ഏഴാം കടലിനുമക്കരെ തുറക്കുമൊരു കണ്ണുണ്ടാ അകകണ്ണാല്‍ കാണുന്നു നിന്നെ കരള്‍ തുടിക്കുമാ കാഴ്ചയില്‍ മറന്നു എല്ലാം ഞാന്‍ എന്നെ തന്നെ നിന്നിലായ് നിന്‍ വാചാല മൗനമെന്നില്‍ നിറച്ചു നിര്‍നിദ്ര രാവിന്‍ സ്മൃതികളിന്നുമൊര്‍മ്മകള്‍ക്കു ശിശിര കുളിരും വസന്തത്തിന്‍ നിറവും ഹേമന്തത്തിന്‍ സുഗന്ധവും ഗ്രീഷ്മത്തിന്‍ ചുടു നിശ്വാസവും ഒരു മയില്‍പേടയായ് കുയില്‍ പാട്ടായി മാന്‍ മിഴി നോട്ടമായി മായാതെ മഴവില്ലായി തെളിഞ്ഞു നില്‍ക്കുന്നു മനസ്സിലെന്നും 

നിനക്ക് ഏറെയിഷ്ടം - ജീ ആര്‍ കവിയൂര്‍

Image
നിനക്ക് ഏറെയിഷ്ടം - ജീ ആര്‍ കവിയൂര്‍ നെയ്യ് വിളക്കുകളുടെ ചൂടും ചന്ദന കുംങ്കുമാതികളുടെ ഗന്ധവും മണികളുടെ നാദവും ശ്വാസനിശ്വാസങ്ങളുടെയും മന്ത്രങ്ങളുടെ ഉച്ചസ്ഥായിയും നൊമ്പരങ്ങളുടെ നിലവിളികളും നിറയുമാ ഗര്‍ഭഗൃഹത്തില്‍ നീയെങ്ങിനെ കഴിയുന്നു നിറഞ്ഞ ശോഭയോടു കണ്ണാ തിടമ്പേറ്റി കുടകീഴിലായ് കൊട്ടും കുരവയും നാരായണാ വിളികളും ഓക്കെയാണോ നിനക്ക് ഏറെയിഷ്ടം അതോ മറ്റാരുമറിയാതെ മനസ്സെന്ന കോവിലില്‍ ഞാന്‍ നല്‍കും അക്ഷര പൂജയോ എന്തിനുമെതിനും എപ്പോഴും എല്ലാവരോടുമായി പുഞ്ചിരിക്കും കണ്ണാ നിനക്ക് എന്താണ് ഏറെയിഷ്ടം  ?!!

കുറും കവിതകള്‍ 261

കുറും കവിതകള്‍ 261 സഹസ്രദളകമലത്തിലമരും സരസ്വതി തുണക്കുകയെന്‍ സര്‍വ്വ അജ്ഞതയകറ്റി പൊറുക്കുക. കുഴലുതീ മായകണ്ണന്‍ മനമാം പാലാഴിയില്‍. തിരയിളക്കം . കൈകുമ്പിളില്‍ പകര്‍ന്നു ജല തീര്‍ത്ഥം . ആത്മദാഹമടങ്ങി . കാട്ടിലും മേട്ടിലും മനം നൊന്തു വിളിച്ചാല്‍ വന്നെത്തുമെന്‍യമ്മ മഹാമായ. കുങ്കുമരാഗ ശോണിതയാം അമ്മതന്‍ കണ്ണില്‍ എല്ലാവരുമൊന്ന് . ആല്‍തറ തണലില്‍ ആത്മശാന്തിക്കായി തിരിവച്ചു മടങ്ങുമമ്മ മനം. സമസ്താപരാധങ്ങളും പൊറുക്കുകയിനിയില്ല ഏറെ ജീവിതമീ വഴിവക്കിലായി...   . നാഗങ്ങളെ ആവാഹിച്ചു തറയില്‍ കുടിയിരുത്തി പൂര്‍വികര്‍ പ്രകൃതിയുടെ പരിണാമറിഞ്ഞ്. നിലാവില്‍ പൊന്നരിവാൾ തിളങ്ങി മണ്ണിന്‍ മണമറിയാതെ തുരുമ്പിച്ചു പോയിന്നു . പോലീസിനു കൈമടക്കും കഴിഞ്ഞു തികയുമോ കതകിന് , ചിന്തയിലായി പാത്തുമ്മ   

കുറും കവിതകള്‍ 260

കുറും കവിതകള്‍ 260 കണ്ണടച്ചു കിടന്നു പല്ലു കൊഴിഞ്ഞ തപാല്‍ സിംഹം മാനത്തെ തേര്‍ഡ് അമ്പയര്‍ ഒരുങ്ങി ഔട്ട്‌ പറയാന്‍ കളിയുടെ നിദ്രാഭംഗം നല്‍കുന്നു അടിത്തറ പ്രവാസ ദുഃഖം . നീലാകാശ ഗോപുര ചുവട്ടില്‍ ഭൂമി തലേ സര്‍വ്വം ശിവമയം . കൊടികുത്തി നേടിയ നേതാക്കളിന്നു. തിരിച്ചറിയാതെ ആയി. കരക്കടുത്തു വിശപ്പിന്‍ നൊമ്പരം ജീവിത കടവിലെ തോണി അമ്പേ....!! അബാസിഡര്‍ . പെണ്ണ് കണ്ടു യാത്രയായി... മുങ്ങിതപ്പുന്നു ജീവിതമെന്ന പാരാവാരം കടക്കുവാന്‍ സ്വപ്‌നങ്ങള്‍ വലനെയ്തു ജീവനം . ആകാശ നക്ഷത്രങ്ങള്‍ കുടിലില്‍. അവന്റെയുമവളുടെയും സ്വപ്ന സായുജ്യം കാത്തു ഒറ്റക്കൊരു തോണി.

കുറും കവിതകള്‍ 259

കുറും കവിതകള്‍ 259 ഭാഗ്യം ചുണ്ടില്‍ കൊത്തിയെടുക്കാന്‍ . വിശപ്പിന്‍ മൊഴിമുട്ടിയ ജീവിതം . കണ്ണന്റെ നടക്കു ഭക്തിക്കും മുക്തിയുമായി കച്ചവട ജീവിതം. ഭക്തിയുടെ പാരവശ്യമണഞ്ഞു വിശപ്പുകളൊക്കെ തീര്‍ന്നു . പടിയിറങ്ങി ജന്മാന്തര ദുഃഖം. കഥകളേറെ പറഞ്ഞാലും തീരാതെ. കുളകടവില്‍ നാല്‍വര്‍ സഘം . മനസ്സുണര്‍ന്നു അമ്മക്ക് മുന്നില്‍ അര്‍പ്പണം സമര്‍പ്പണം . മുടിയഴിച്ചിട്ടാടി ഭക്തിക്കുമുന്നില്‍ മറന്നു . മനസ്സിന്‍ മിന്നായം ..... കൊടിമര ചുവട്ടില്‍ കുങ്കുമ മാടി നിലയുറപ്പിച്ചു കര്‍പ്പുരാരതിയുമായി മനം . കോഴിക്കറിയുമോ ഭരണിയും ദേവിയും കൊടുങ്കല്ലൂര്‍ അമ്മേകാത്തോണേ മിഴി നട്ടു കാത്തിരുന്നു കരയില്‍ തിരതല്ലും കടലോളം സ്നേഹം . വിശപ്പിന്റെ വഴി ഏതെന്നറിയാതെ കാത്തുനിന്നു വയര്‍ .

കുറും കവിതകള്‍ 258

കുറും കവിതകള്‍ 258 എങ്ങിനെ പാടാതിരിക്കും ഇനിയൊരു ജന്മം കുടി മനോഹരമല്ലേ നമ്മുടെ നാട് പൊങ്കാല നേദ്യമൊരുങ്ങാന്‍ മൗനപ്രാത്ഥനയില്‍. ഭക്തിയുടെ കാത്തിരിപ്പു മനസ്സിപ്പോഴും അറിയാതെ മെല്ലെ പച്ചയാം ഇടവഴി താണ്ടുന്നു കൊഴിഞ്ഞ ദിനങ്ങളെ കൈ കാട്ടി നിര്‍ത്താനായാല്‍ സ്വപനാനുഭൂതിയില്‍ മനം കൊരിയെടുക്കാം ഇനിയുമാ പോയിപോയ കാലങ്ങളുടെ തിരുശേഷിപ്പുകളെ . മഴയും പുഴയും വകയില്ല ഒന്നും മനസ്സെന്ന പര്‍വ്വത മുന്നില്‍ നോക്കി കാണാമിനി നഷ്ടടം ദിനങ്ങള്‍ . ഓര്‍മ്മയില്‍ മുങ്ങാംകുഴിയിട്ടു. ഓര്‍മ്മകള്‍ ഒന്നുരുട്ടി പിന്നോട്ട് പോയാല്‍ മനസ്സിനു സുഖം . തുഴഞ്ഞു പിണ്ടിചങ്ങാടം ഓര്‍മ്മയിലുടെ തോടുകടന്നു. ഇന്നതിനു കഴിയില്ലല്ലോ ..... അവളുടെ ആഗ്രഹങ്ങള്‍ക്കായി എത്രയോ മുങ്ങാം കുഴിയിട്ടു ഇന്ന് ഓര്‍മ്മകള്‍ക്കു വസന്തം

മൊഴി ചിത

Image
മിഴികള്‍ നടന്നു പീലി തീര്‍ക്കും സാന്ത്വനത്തില്‍ കണ്ടുപോയവ അകത്തു നിന്നും വീണ്ടും കാണ്മു സുഖ ദുഃഖ മിശ്രിത രൂപങ്ങളൊക്കെ വാക്കായ് വരികളായി വിരിഞ്ഞു ചിതാകാശത്തു ചിന്തകളായി ചിതലും ചിതയെടുക്കുവോളം

കുറും കവിതകൾ 257

കുറും കവിതകൾ 257 ഉണരുന്ന ഉഷസ്സിനെ മഞ്ഞിന്‍ കണം സ്വാഗതമോതുന്നു ,സുപ്രഭാതം നടന്നകലും പ്രതീക്ഷയുടെ ചുവടുകള്‍ . നെല്‍വിളകള്‍ സ്വപ്നം കണ്ട് മേഘരാജിയാല്‍ മണ്ണിലും വിണ്ണിലും പൂരം പൊടി പൂരം .... വേലികള്‍ തീര്‍ക്കുന്നു മനുഷ്യന്‍ ഏറെ . ഇല്ല പറവകള്‍ക്കിതില്ലലോ..... കാട്ടുന്നു ക്രുരത സസ്യഭുക്കാം നാല്‍ക്കാലിയോടു ഇരുകാലി, ഹോ കഷ്ടം !! ചെമ്മാനം കണ്ടു മഴയാല്‍ നിറഞ്ഞ പാടം . കര്‍ഷക മനസ്സും . തൊണ്ടിട്ടു തേച്ചു കളഞ്ഞു ചെളി. മനസ്സിന്‍  നൊമ്പരങ്ങളോ?? ഒറ്റക്കാലില്‍ ഞൊണ്ടിമനസ്സു അല്‍പ്പം അസ്വസ്ഥം  . ഇന്നാകില്ലല്ലോ ബാല്യം . വെളിച്ചത്തിലേക്കു അടുത്തു  . മനം ശാന്തം സുന്ദര സുപ്രഭാതം കറ്റയുമരിവാളും കുപ്പിയിലെ മണ്ണെണ്ണയും. അന്തിക്കു കാത്തിരിക്കുന്ന വിശപ്പും. 

കുറും കവിതകള്‍ 255

കുറും കവിതകള്‍ 255 വിരുന്നുവന്നു തൊടിയിലെ ചില്ലമേല്‍ ഓര്‍മ്മകളുമായി. വസന്തമേ നീ പോവല്ലേ... നിറം ഉള്ളില്‍ എരിയുന്നു ഓര്‍മ്മ ... കണ്ണുനീര്‍ കാഴ്ച മറക്കുന്നു. നിന്നെ ഓര്‍ത്തോര്‍ത്തു കണ്ണുനിറയുന്നു ബാല്യമേ . കരിഞ്ഞുണങ്ങിയിന്നു  ആമ്പാല്‍.. മധുരവും ഉപ്പും ചേരുമി ജീവിതം കഴിക്കുവാനാകാതെ ഏറെ .... തരുവാനില്ലയിനി മോഹങ്ങള്‍ പൂക്കും അല്ലിയാമ്പലുകള്‍... സ്വപ്നം പൂത്തിറങ്ങി വഴികളില്‍ ശലഭങ്ങള്‍ . സൂര്യ ദര്‍ശനഭാഗ്യം ദുരിത പൂര്‍ണ്ണമാം ജീവിതത്തിന്‍ മുകളിലായ്. മഴയാഞ്ഞു പതിച്ചു . മോഹങ്ങള്‍ കണ്‍- തുറന്നടയുന്നു അത്ഭുതം . മനകൊട്ട വാതുക്കലില്‍!! വീഴുമൊരു തുള്ളിയാല്‍ ആളിക്കത്തുന്നു . സ്വാഹാ മന്ത്ര ധ്വനിയാല്‍ ....

കുറും കവിതകള്‍ 256

കുറും കവിതകള്‍  256 വിത്തേല്‍ക്കാന്‍ ഒരുങ്ങിനിന്നു പാടം . സംഘര്‍ഷം നിറഞ്ഞ മനസ്സും ലഹരിയുടെ നിറമറി- യില്ലെങ്കിലും, ചെത്തിന്റെ  മുര്‍ച്ച. കത്തിക്കറിയാം ലൈകും കമന്റും മറികടക്കുന്നു . അതിജീവനം കാട്ടില്‍ . കാത്തുനിന്നവസാനം , കല്യാണസൗഗന്ധിക- ഗന്ധത്തിനായി  മനം സന്ധ്യ നിറച്ച സിന്ദുരം മായിക്കപ്പെന്നു . രാത്രിയിലെ വിശപ്പുകള്‍. കാലത്തിന്‍ മേച്ചില്‍ പുറങ്ങളില്‍ പൂത്തു നിറഞ്ഞു കാല്‍വെപ്പുകളുടെ നൊമ്പരം വിലക്കപ്പെട്ട കനി തിന്നു സങ്കടമിന്നും . ബുദ്ധികള്‍ പിന്‍ ബുദ്ധി ചില്ലമേൽ വന്നു സൂര്യൻ വിളക്കുവച്ചു കാഴ്ചകൾ മങ്ങുന്നു .. മാനത്തു മാലകൊർത്തു പറവകൾ ചേക്കേറാൻ ഒരുങ്ങുന്നു ചില്ല തേടുന്നു മനം ശാന്തിക്കായി     എറിഞ്ഞോളങ്ങള്‍ സൃഷ്ടിക്കും മനസ്സെന്ന.. തടാകക്കരയില്‍ ഞാനൊറ്റ.

കുറും കവിതകള്‍ 254

കുറും കവിതകള്‍ 254 തീവട്ടി തെളിച്ചു വഴിയേറെ കടക്കുന്നു. തീവ്രമാം ജീവിതം ''ചീകി അഴകായി പലനാള്‍ പോറ്റിയവ .'' എരിഞ്ഞമരുന്നു നിമിഷങ്ങളില്‍ . എരിഞ്ഞമരുന്നു നിമിഷങ്ങളില്‍ . എത്ര നിസാരമീ അന്ത്യം മനസ്സിന്‍ നൊമ്പരം നിറം തേച്ചാടുന്നു. ജീവിത വേഷങ്ങള്‍ .. മഞ്ഞുരുകി മനമുരുകി പകലോന്‍ വരവായി കിളികുലജാലങ്ങളോതി സുപ്രഭാതം... ഓര്‍മ്മകള്‍ക്കു തിരിയിട്ടു നീട്ടി. ഒട്ടുവിളക്കിന്നു കെട്ടുപോയി

കുറും കവിതകള്‍ 253

കുറും കവിതകള്‍ 253 കൊളുത്തിട്ടു ചിന്തകള്‍ക്കും വാതായനങ്ങള്‍ക്കും . സ്വാര്‍ത്ഥമിന്നു ലോകം!! പുളിയും കയിപ്പുമേറുന്നു വിശപ്പിന്‍ വിളികളറിയാതെ. ഇന്നിന്‍ തലമുറ !! പണ്ട് തഴയപ്പെട്ട ജീവിതങ്ങള്‍ക്ക് തഴപ്പായ നഷ്ടമാകുന്നുയീ കാഴ്ച !!! കടപ്പുറത്ത് തട്ടുകടയില്‍ മണം ഉടക്കി മനം കടല്‍ തിരമാലയൊടുങ്ങി. ഗാന്ധി ചിരിയുണ്ടേ ജന്മതിഥിയില്ലാഞ്ഞാൽ . തിരസ്ക്കരിക്കപ്പെട്ടു. പ്രകൃതിക്കൊപ്പം ഒറ്റപ്പെട്ടു ജീവിതം നടുകടലില്‍ ആരുമറിയാതെ .... കടല്‍ കാറ്റ് പറത്തി കളഞ്ഞോരെന്‍ നൊമ്പരം കണക്കു മാഷിന്‍ കിഴുക്ക്‌. കണ്ണാല്‍ സ്നേഹിച്ചു പുസ്തകങ്ങള്‍ക്കൊപ്പം കടലമ്മയേയും സ്കൂള്‍ മുറ്റം മിഴിയും മൊഴിയും മധുരം നിറഞ്ഞു മനസ്സിലാകെ പ്രണയ കടല്‍ ഉത്സവ സ്വപ്നം നടകൊണ്ട ബാല്യത്തിന്‍ ഓര്‍മ്മകള്‍. ഇനി എന്നാണാവോ മടക്കം

ഉണര്‍വ്

ഉണര്‍വ് ഉച്ചയുറക്കത്തിന്‍ നിന്നുമുണര്‍ന്നു മനം പ്രണയാഗ്നിയില്‍ മുങ്ങി പ്രചണ്ഡമാം നൈരാശ്യത്തില്‍ നിന്നും കരകയറാന്‍ വെമ്പുമ്പോള്‍ ചിദംബരസ്മൃതിയില്‍ നിറഞ്ഞാടി ഡമരുരകത്തിന്‍ താളത്തില്‍ പ്രപഞ്ച നടന നൂപുരം ധ്വനിയാല്‍ പ്രണവാകാരം മുഴങ്ങിയെങ്ങും മനനാതിതമായി നിന്നല്‍പ്പം മൗനത്തിന്‍ മറയില്‍ നിന്നും മൊഴിയുടെ നന്ഗ്നത കളഞ്ഞു ഉയിര്‍ കൊണ്ട് നീറ്റലില്‍ തേടുന്നു എവിടെയോ ഞാന്‍ എന്ന സംജ്ഞയെ വഴിമുട്ടി നില്‍ക്കുമാ ബിന്ദുവില്‍ അറിയാതെ എത്തി നിന്നു ആത്മ പരമാത്മ ബന്ധങ്ങള്‍ തുരിയത്തിലുടെ  സഹസ്രാരത്തിങ്കല്‍ ...

എന്‍ സ്വന്തം

Image
എന്‍ സ്വന്തം  എന്നുള്ളിലെ പ്രണയ കടൽ എനിക്ക് മാത്രം സ്വന്തം സുഖ ദുഃഖം തിരമാലകൾ വന്നു ആർത്തിരമ്പി കടന്നുപോകുന്നു നിത്യം ചുബന ലഹരിയാൽ പുളകം തീർക്കും കരയുടെ വിജ്രംഭനം ആരുമറിയില്ലല്ലോ അതില്‍ എഴുതപ്പെടുന്ന ഒരാ വരികളിലും എന്‍ മധുര നൊമ്പരങ്ങള്‍ നിത്യം എഴുതിമായിക്കപ്പെടുന്നു സന്തോഷം കവിതയെന്നോ?. പ്രസ്താവനയെന്നോ ഏതുമാകട്ടെ അവയൊക്കെ എന്റെ ആശ്വാസ നിശ്വാസങ്ങള്‍ അത് എനിക്ക് മാത്രം അതെ എനിക്ക് മാത്രം സ്വന്തം

കുറും കവിതകള്‍ 252

കുറും കവിതകള്‍ 252 മലമുകളിലെ കയറ്റങ്ങളില്‍ മനസ്സറിഞ്ഞു ശലഭ ശോഭ കൈപിടിച്ചു എത്രയോ നടന്നവസാനമൊരു. കൈയ്യില്‍ ചേര്‍ത്തുവച്ചു ജീവനം എത്രകയറിയിറങ്ങിയാല്‍ ഒടുങ്ങും  അവസാനമില്ലാത്തയീ. ജീവിതയാത്ര... തമ്മിൽ കൊത്തിയാലും കൂവാതെ പറ്റില്ലല്ലോ.... കറിയായി മാറുവാൻ ഉള്ള ജന്മം ?! ധാതിൻ ധിന്താ...... ധാരാളം വെള്ളകുടിച്ചു . ആദിതാളം  പഠിക്കാൻ മഴക്കാടുകളിന്നു മൊട്ടകുന്നിനു വഴി മാറ്റപ്പെടുന്നു കോടാലിയെ പറഞ്ഞിട്ടു കാര്യമില്ല അമ്മയുടെ രാമ- നാമത്തോടപ്പം. മഴയും കൂടെ ചൊല്ലി .. ഒരു സോഡയും പഴവും ചാര്‍മിനാറും. പറ്റുബുക്കില്‍ എഴുതിക്കോ.... കുമിളകളില്‍ വര്‍ണ്ണം ഒരു ചെറു പൂരം . കണ്ണിനു ആനന്ദം 

കുറും കവിതകള്‍ 251

കുറും  കവിതകള്‍ 251 ലോകം കാല്‍പന്തിന്‍ ലഹരിയില്‍ ബ്രസീലില്‍ പ്രതിഷേധം. അതി ജീവനത്തിനായി ..... ഉപ്പുനുറു മുളക് നൂറു അരി ഒരു കിലോ .. മൂത്ത വെണ്ടയ്ക്ക വേണ്ട . ഉദയംപോലെയല്ല അസ്തമനം മനസ്സില്‍ ഇവളൊരു മരീചിക അവളിലിലലിഞ്ഞു പുഴ കടലിലെന്നോണം തിരമാലയായി വീണ്ടും കരയില്‍ അവളറിയാതെ അലിഞ്ഞു ദുഃഖമെന്ന കരിനിഴല്‍ പകല്‍ പോലെ വളര്‍ന്നു പ്രകൃതി പോല്‍ സുന്ദരമല്ലോ ഏതു ബാല്യവും തോടും പുഴകള്‍ വഴിമാറിയിന്നു നാല്‍ചുവരിനുള്ളിലെ ബാല്യം നാളെ കൂലി കുടുതല്‍ വേണം ഇല്ലെങ്കില്‍ . ബംഗാളിയെ  പങ്കാളിയാക്കും അമ്മ .... ഊമയാകുന്നു . അമ്മുമ്മയാകുമ്പോള്‍.!! ഭ്രൂണഹത്യ പാപം തന്നെ കടലോളം മനസ്സു വേണം 

കുറും കവിതകള്‍ 250

കുറും കവിതകള്‍ 250 പന്തലിട്ടു തണല്‍ തീര്‍ക്കുന്നു. ജനനമരണങ്ങള്‍... ഗൃഹാതുരത വര്‍ണ്ണങ്ങളില്‍ ചാലിച്ച് ശാന്തമാകുന്ന മനം അമ്മ മനസ്സിന്‍ ആഴങ്ങള്‍ അറിയുന്നില്ല ഇന്നിന്റെ അന്ധകാരം എത്തിനോക്കി സൗഭാഗ്യം അടുക്കള വരാന്തയില്‍ എവിടെയോ നഷ്ടമായ ജീവിത വര്‍ണ്ണങ്ങള്‍ കാറ്റിലാടിവീണു ഇല തുഴഞ്ഞു അവസാനം അണഞ്ഞു സ്വപ്നഭൂവില്‍ ജീവിതമേ നീയെത്ര ധന്യം ഇളകിയാടിയൊരു കാറ്റിന്‍ നോവറിഞ്ഞു ആല്‍ത്തറ വിട്ടുപോവാതെ തണല്‍ സുഖ ദുഃഖങ്ങളുടെ ഓളങ്ങളില്‍പ്പെട്ടു ഏകാന്തമാം  ജീവിത കടല്‍ നൊമ്പരങ്ങളോതുക്കി ചിറകു താഴ്ത്തി ആകാശമന്യമീ കൂട്ടിലിട്ട മൗനം..... മലയുമാകാശവും മരങ്ങളും മുഖം നോക്കനെത്തും തടാകക്കരയിലെ സന്ധ്യ

കുറും കവിതകള്‍ 249

കുറും കവിതകള്‍ 249 നിന്നിലുമെന്നിലും ഉറങ്ങുന്നുണ്ട് പ്രകൃതിയുടെ നിതാന്തമൗനം നേര്‍രേഖയാല്‍ ഒരേഒരു വഴി. അനന്തമീ  യാത്ര.... വെളുത്തപ്പോള്‍ തുടങ്ങിയതാ അന്തി മയങ്ങാറായി . ലോകം തല കീഴായാല്‍ എന്താ  ?!! വാളും ചിലമ്പും കൈമാറുന്നു തലമുറകളുടെ ആശിര്‍വാദവും ദേവി ഒന്നുമേ അറിഞ്ഞതെയില്ല വിശപ്പ്‌ ഭക്തിക്കു വഴിമാറുമ്പോള്‍ ദൈവങ്ങള്‍ക്കും ഭയം സൂക്ഷിച്ചു വഴുക്കല്ലേ സന്ധ്യാദീപം  കൊളുത്താറായി. വയറിനായി ദൈവത്തിന്‍ സേവ . പച്ച നെല്‍പ്പാടങ്ങളും പൈങ്കിളി പെണ്ണും ലഹരി പകരും  എന്റെ നാട് അതിര്‍ത്തിയുടെ രണ്ടു വശങ്ങളില്‍ നിന്നു കോഴി കൂകി തസ്രാക്ക്‌ ഗ്രാമത്തിലേക്ക്‌ രവിയുടെ കാല്പാടുകള്‍ തേടി മഴയുടെ മണം പിടിച്ചു നിര്‍ത്തി കാല്‍പ്പെരുമാറ്റങ്ങള്‍ തലയുത്തി മരണം മുന്നില്‍ പുലരി ഉണര്‍ത്തി കൊക്കരക്കൊ 

കുറും കവിതകള്‍ 247

കുറും കവിതകള്‍ 247 ഊഴവും കാത്തു ജീവിതമരണങ്ങള്‍ കശാപ്പുകാരന്റെ കത്തി വിളിച്ചിട്ടും നോക്കാതെ നീലക്കുരുവി പറന്നകന്നു കിളിക്കൊഞ്ചല്‍ ഓര്‍മ്മ മരം കടപുഴകി ചിറകടി മാത്രം മുഴങ്ങി നിഴലുകള്‍ എത്ര ശ്രമിച്ചാലും മുങ്ങി കുളിക്കാനാവില്ലലോ കുളക്കരയിലെ മരത്തിന്‍ ദുഃഖം കുരിശിന്‍ വഴിയിലുടെ മലയാറ്റുരിന്‍ മലയിലേക്കു കച്ചവട കണ്ണുകള്‍ അരികെ പാലക്കാടും താണ്ടി പനകള്‍ പത്തി വിടര്‍ത്തിയാടി . മനം നോവിക്കും ഓര്‍മ്മകള്‍ .... കാറ്റ് വീശി കരിയില കൊഴിഞ്ഞു സുവര്‍ണ്ണ ബാല്യം ഓര്‍മ്മയായി തന്നിലെ പ്രവര്‍ത്തി ഫലം നിഴലിക്കുന്നു മണ്ണിലും . മുട്ടുകുത്തുന്നു ആമേന്‍ .... അരിച്ചിറങ്ങി വെട്ടം തണലിലുടെ മനസ്സില്‍. മഴയില്‍ വിരിഞ്ഞ കൂണ്‍ മണ്ണില്‍ പതിഞ്ഞ പാദം പുണ്യം തരുന്നു അന്നം മടങ്ങാം കൃഷിയിലേക്ക് വായന പുണ്യം കാരുണ്യ അതിലും പ്രഭാതമേ നിന്‍ കാഴ്ച സുന്ദരം 

കുറും കവിതകള്‍ 248

കുറും കവിതകള്‍ 248 മുത്തമിട്ട മഴത്തുള്ളിയാല്‍ വളകള്‍ കിലുങ്ങി . മനസ്സു സാമീപ്യം കൊതിച്ചു എന്നെക്കാള്‍ ..?!! സുന്ദരിയോയീ പൂര്‍ണ്ണേന്ദു   വസൂരികല നിന്നിലേറെ... നിലാവിനെ പാല്‍ക്കിണ്ണമെന്നു സ്വപ്നം കണ്ട് ,വിശപ്പുറക്കമായി നിവര്‍ന്നു തുള്ളാന്‍ ഒരുങ്ങി ആനപ്പുറമേറാന്‍ പൂരവും കാത്തു മുത്തു കുട മദമേറുന്നു മതത്തിനെ പഴിക്കുന്നു മതി നിര്‍ത്തുയീ കള്ളവാറ്റു കാഴ്ചകളുടെ വിശപ്പകറ്റാന്‍ ഒരുങ്ങുന്ന കെട്ടുവള്ളങ്ങള്‍ കീശയുടെ ബലത്തിനായി. വര്‍ണ്ണ വസന്തങ്ങള്‍ കാക്കാത്ത നിത്യ ഹരിത വനം പ്രണയം വിരളമാകുന്നു കാഴ്ചകള്‍ നെല്ലില്ല പതിരുവിളയുന്നു സത്യം നികത്തപ്പെടുന്നു ഖസാക്കിലേക്കുള്ള യാത്രയില്‍ ഓത്തു പള്ളിമുറ്റത്തു. മനം ഗുരുസാഗരം തേടി 

എണ്ണത്തിലും വണ്ണത്തിലുമേറെ .........

Image
എണ്ണത്തിലും വണ്ണത്തിലുമേറെ ......... ബാലന്‍ അയോദ്ധ്യപുക്കു ആരണ്യം തന്നിലേറി കിഷ്ക്കിന്ധാധിപനോടു സുന്ദരമായി യുദ്ധം ചെയ്ത കഥ അഞ്ചു കാണ്ഡങ്ങളാല്‍ പൈങ്കിളി പെണ്ണെക്കൊണ്ട് പാടിക്കേട്ടു നിത്യപാരായണം ചെയ്യുമിന്നും കേരളക്കരയാകെ സമൂഹവിമർശനത്താല്‍ വരികളില്‍ താളാത്മകമായി മൂന്നു വിധ ഓട്ടൻ ശീതങ്കൻ പറയൻ തുള്ളലാല്‍ നിശിതമായ ഫലിതപരിഹാസങ്ങള്‍ നിറച്ചിത് കേരളീയത ഉട്ടിയുറപ്പിച്ചു കാല്പനിക വസന്തത്തില്‍ ഒരു വീണ പുഷ്പത്തിന്‍ ദുഃഖം പകര്‍ന്നു ശീ നാരായണ പാദങ്ങളില്‍ അമര്‍ന്നു പൊന്തിയ ഒട്ടേറെ കവ്യങ്ങളാല്‍ മലയാളക്കരയെ ധന്യമാക്കി പത്തൊന്‍പതു സർഗ്ഗങ്ങളും രണ്ടായിരത്തിലേറെ ശ്ലോകങ്ങളാല്‍ ഉമാകേരളത്തിലുടെ ഏറെ അറിഞ്ഞു തിരുവതാംകൂറിന്റെ കഥകള്‍ കേട്ട് ഉള്ളറിഞ്ഞു പണ്ഡിതരാം മലയാളം ശബ്ദസൗന്ദര്യം പേര്‍ത്തും സ്വാതന്ത്ര്യ ഭാരത്തിനായി സമരകാഹളം മുഴക്കി തുലിക പടവാളാക്കി പതിനൊന്നു ഭാഗം സാഹിത്യമഞ്ജരി നല്‍കി കാവ്യങ്ങളെറെ കൈരളിക്കു ഒരുമാമ്പഴത്തിന്‍ കാലത്തെ വേദനിക്കുമമ്മയുടെ വേദനയാല്‍ ഉണ്ണിയുടെ കഥപറഞ്ഞു വേഗത്തില്‍ വയലേലകള്‍ നിറഞ്ഞൊരു വഞ്ചിനാട് വായിട്ടു കരഞ്ഞു ഒന്‍പതു കല്‍പ്പണിക്കാരുടെ ഒന്‍പതു പത്നിമാരുടെയും കഥ ഓര്‍മ്മയില്‍ നൊമ്പരം ...

പരിലസിക്ക നിത്യം

Image
പരിലസിക്ക നിത്യം  നിലാപ്പന്തലില്‍ നിരയുമാ മുല്ലപ്പൂവിന്‍  സുഗന്ധമായി  സ്വപ്ന കുടീരങ്ങളില്‍ മിന്നിമറയുന്ന സുഖാനുഭൂതിയില്‍ മയിലാടും കുന്നുകളില്‍ മലരണിയും കുളിര്‍മയില്‍ ചിത്രശലഭമായ് നീലാകാശ ചുവട്ടില്‍ ഇളം പൂക്കും കാട്ടില്‍ മഞ്ഞിന്‍ കണമായ് മലമടക്കുകളില്‍ മനസ്സു പുക്കും കുളിര്‍ തെന്നലായി കളകളാരവം പൊഴിക്കും അരുവി പാടും ഗസലായി പരിരംഭണത്തില്‍ ഇന്ദ്രിയാനുഭൂതിയാം പ്രണയമായി നീയെന്‍ അരികില്‍ പരിലസിക്ക സുഖ ദുഃഖ സാനുക്കളില്‍ നിത്യം ആശ്വാസനിശ്വസമായി എന്‍ കവിതേ .....

പുരോഗതി ആര്‍ക്കു........

Image
പുരോഗതി ആര്‍ക്കു........ പരിഷ്ക്കാരം ഞങ്ങളില്‍ ഏല്‍പ്പിച്ച മടികള്‍ ഒന്നുമേ ഏശിയില്ല അന്നത്തിനുള്ള വകതേടാനിന്നും കാടുകയറിവരുന്നു തേനും മരുന്നും മലങ്കാളിക്ക് കുരുതിയും മുടങ്ങാതെ നടത്തുന്നു ഏറിയ കാടെല്ലാം പതിച്ചു നില്‍കാമെന്നു പറഞ്ഞു തള്ളവിരലില്‍ മഷി പുരട്ടി യും പിന്നെ അയ്യഞ്ചു വര്‍ഷം തികയുമ്പോള്‍ പിന്നെയും വരും വെള്ള കുപ്പായമണിഞ്ഞു വോട്ടു എന്ന് പറഞ്ഞു കള്ളു നല്‍കി  വിരലമര്‍ത്തിച്ചു പോകുന്നു എങ്കിലും ഞങ്ങളും ഇന്ന് കാലത്തിനൊത്തു മാറിയിരിക്കുന്നു ''ഏനും എന്‍ മകാളും'' ഞാനും മകളുമെന്നും പറയാറായിരിക്കുന്നു.

യാത്ര ......

Image
യാത്ര ...... ഒരുവട്ടം നാം പരിഭവപപെട്ടിട്ടു ഇണങ്ങി വരുമ്പോഴെക്കുമതാ തീരുന്നിതായിസ്സും എന്തിനിങ്ങനെ  യാത്രകളെത്ര വഴിപോയി കിട്ടിയ  ജന്മജന്മാന്തര ദുഃഖം പേറുന്നു വെറുതെ വേണ്ടിയിനി ഈ പുനര്‍ജന്മങ്ങള്‍ ഒഴിയാ സ്വപനാനുഭൂതിയിലിങ്ങനെ മുങ്ങിത്താഴുന്ന നാം വെറുതെ എന്റെ നിന്റെ എന്നൊരു ചിന്തയാല്‍ ഓര്‍ക്കുകില്‍ എത്ര നിസ്സാരം ചിന്തകളില്‍ ചിതലോടുന്നു ചിതയോളമെത്തിക്കുന്നുയി യാത്ര

അവള്‍ മിണ്ടാതെ പോയി...?!!

Image
അവള്‍ മിണ്ടാതെ പോയി...?!!  ഇന്നലെ ഉറങ്ങുമ്പോള്‍ കതകിനു വന്നു തട്ടിയുണര്‍ത്തി  എന്നില്‍ പടര്‍ന്നു നിമ്നോനതങ്ങളില്‍ കുളിര്‍ പകര്‍ന്നു  അവള്‍ എന്റെ കുടെ ഉറങ്ങി, നേരം പുലരുവോളം  കാതില്‍ കഥകള്‍ പറഞ്ഞു കൊണ്ടിരുന്നു  എപ്പോഴോ ഞാന്‍ ഉണര്‍ന്നപ്പോള്‍ അവളെ കാണുന്നില്ല .... പോകുമ്പോള്‍ ഒന്ന് പറഞ്ഞിട്ട് പോവാമായിരുന്നു അവള്‍ക്കു വേണ്ടി എന്തെല്ലാം ഞാന്‍ ഒരുക്കി അതോ എന്നില്‍ നിന്നും പിഴവുകള്‍ ഏറെ ഉണ്ടോ എന്നോടൊപ്പം മരങ്ങളും മലകളും പുഴയും പൂവും പുല്ലും മണ്ണും മയിലും കുയിലും ഒക്കെ നിന്റെ വരവിനെ ആഘോഷിക്കാന്‍ കാത്തിരുന്നു നീ പിണങ്ങി എവിടെ പോയിയകന്നു അതെ അവള്‍ കാതങ്ങള്‍ അകലെ എന്നെ വിട്ടകന്നു എങ്ങോ പോയി കുന്നും മലയും കാടും മേടും പുഴയും കടലും മരുഭൂമിയും കടന്നു , ഇനിയും ഞാന്‍ വേഴാമ്പല്‍ ആവണം എന്നായിരിക്കും അവള്‍ കരുതുന്നത് അതെ നിങ്ങള്‍ കരുതിയത്‌ ശരി തന്നെ അതെ മഴ , അവള്‍ എന്നെ ഉപേക്ഷിച്ചു പോയി.

കുറും കവിതകള്‍ 246

കുറും കവിതകള്‍ 246 ഒരു നിമിഷം കണ്ണടക്കുന്നു നാമറിയാതെ. സന്ധ്യാദീപം... കണ്ടാല്‍ കൊള്ളാം തിന്നാലോ കട്ടിലേറ്റുമീ കട്ട്‌ലേറ്റ് നട്ടുവളര്‍ത്തിയാല്‍ ഫലമുണ്ട്‌ എന്നാല്‍ അവസാനം വൃദ്ധസദനം വിവാഹ  ഫോട്ടോയും അങ്ങാടി നിലവാരവും നെടുവീര്‍പ്പോടെ ചരമ കോളവും യുദ്ധത്താല്‍  തകര്‍ത്ത അവശിഷ്ടങ്ങള്‍ക്കിടയില്‍ അഭയാര്‍ത്ഥി ജീവനം , ചുണ്ടില്‍ ഒതുങ്ങാത്തതാണെങ്കിലും വഴിമുട്ടിപ്പോകുന്നു വിശപ്പിന്‍ മുന്നില്‍ കാറ്റിനോടും മഴയോടും മല്ലടിച്ച് ജീവിതം മുന്നേറുന്നു , നെല്ലിയാം പതിയിലുടെ ആരോടു ചോദിക്കും തിരയോടോ തീരത്തോടോ ജീവിത വിശപ്പിന്‍ നടപ്പ്.. വീശിപ്പിടിക്കുന്നു ജീവിതങ്ങളെ വിശപ്പിന്‍ വിളിക്കായി ഉള്ളിലെ അന്ധകാരത്തിനാന്ത്യം കുറിക്കുവാന്‍ കത്തിയെരിയന്നു ഉത്സവമായി തീവട്ടികള്‍ എത്ര യുദ്ധം കളിച്ചിതൊക്കെയിന്നു ഓര്‍മ്മ ചെപ്പിലോളിച്ചോ. കയ്യാലപുറങ്ങളില്‍ ഇന്നുമുണ്ടോ ആവോ? ഇരുളിലും ഒളിമാങ്ങാതെ തേടുന്നു മുഖപുസ്ത മോഹങ്ങള്‍. സ്നേഹിതര്‍ മനശക്തി .

കുറും കവിതകള്‍ 245

കുറും കവിതകള്‍ 245 ഉള്ളിലെ ഹീനത പ്രതിഫലനം കണ്ണാടിയില്‍ ഞാന്‍ ആരെന്നൊരു ചോദ്യം ഗംഗാതടത്തില്‍ പുകയുന്ന ഗാഞ്ചാ. നിഴലുകള്‍ക്കു സപ്ത വര്‍ണ്ണം നിസംഗത ലാഘവ  മാനസം , പാദ സ്മരാമി.. മനസ്സു പൂര്‍ണ്ണ ധ്യാനത്തില്‍ എല്ലാം പരമാനന്ദം... ഏകം  ബ്രഹ്മം...!! ഉടുക്കാതവനു പിന്നാലെ തോക്കിന്‍ കാവല്‍ ശംഭോമഹാദേവ ഉടുക്കാത്തവരുടെ ഇടയില്‍ കുംഭമേളത്തിരക്കിനുള്ളില്‍ .. സത്യം ശിവം സുന്ദരം ആകാശത്തിനു ചുവട്ടില്‍ മനസ്സു ആനന്ദലഹരിയില്‍ ശിവോഹം ...... നാളെ ഞാനും ഒരാളാകും ലോകത്തിന്‍ മുന്നില്‍. സ്വപ്നപന്തുരുണ്ടു. അന്നം തേടി മുന്നം വിശപ്പ്‌ വഴികാട്ടി ഒന്നിനു പിന്നെ ഒന്ന് സൂര്യകാന്തി വിരിഞ്ഞു മനസ്സില്‍ സ്വപനങ്ങള്‍ . ജീവിതങ്ങള്‍ വഴിയില്‍ കണ്ടു . മനം ലക്ഷ്യത്തിലേക്ക് എത്തിനില്ക്കുന്നു . ലക്ഷദീപ ദർശനം സുന്ദരം....

കുറും കവിതകള്‍ -244

കുറും കവിതകള്‍ -244 തോളത്തിരുന്നു പൂരം കണ്ടോരുകാലം . ഇനിയെന്നവോ വരിക ? ഉദിച്ചുയരുന്നര്‍ക്കാംശു മനസ്സിലുദിച്ചു ശാന്തി. തിരുവള്ളുവരിന്‍ തിരുകുറല്‍. ഇഷ്ടമീച്ചക്കുമില്ലേ വികൃതിയല്ല പ്രകൃതി പ്രണയപരാഗണം ഒളിക്കാന്‍ ഉണ്ടല്ലോ മാളമൊന്നു എലിക്കും വീണേടം വിഷ്ണുലോകം കൈയൊന്നു കൊട്ടിയാല്‍ പറന്നകലും . ഒരായിരം കിളികള്‍ തെമ്മലതേടി വരുന്ന കാറ്റിനോടൊപ്പം ഉരുണ്ടു വരുന്നുണ്ടൊരു ആനവണ്ടി വര്‍ക്കലതീരത്തു ഉറങ്ങുന്നോരാത്മാവ് മുത്തശ്ശി കലശത്തില്‍ ആകാശനീലിമ ചുവട്ടില്‍ കൈയ്യാട്ടി വിളിക്കുന്നു ഓലപീലി ചുടുമെന്‍ നാട് ബുദ്ധം ശരണം തേടുന്നവരിന്നു ടാബ്ലെറ്റില്‍ നിഴലുകള്‍ വശ്യതയറ്റി രാത്രി വന്നു

കുറും കവിതകള്‍ -243

കുറും കവിതകള്‍ -243 ഇലകളില്‍ പൊന്‍വെയില്‍ വിരുന്നു വന്നു ,വസന്തം പോളിയില്ല പകരം ഷാഹീന്‍ കാല്‍പ്പന്തേ നിന്റെ കാര്യങ്ങള്‍ അപ്രവചനീയം മുങ്ങാകുഴിയിട്ട ബാല്യം ഇന്ന് മുങ്ങി നടക്കുന്നു ഫ്ലാറ്റുകള്‍ ആകാശം തൊടുന്നു സമാന്തരങ്ങല്‍ക്കൊപ്പം ജീവിതവഴിയില്‍ ആല്‍മരങ്ങള്‍ സാക്ഷി വെയിലേറ്റു വാടുമ്പോള്‍ നാട്ടില്‍ ഗാന്ധിത്തലയെണ്ണി സുഖം തേടുന്നു, പ്രവാസി ദുഃഖം ഊഴവും കാത്തു ജീവിതമരണങ്ങള്‍ കശാപ്പുകാരന്റെ കത്തി മറക്കാനാവാത്തൊരു കാലത്തിന്‍ ഓര്‍മ്മചെപ്പില്‍ ബാല്യം തുറക്കാനാവാതെ മഞ്ഞുകൊണ്ടു ദൈവ വേഷങ്ങൾ വിശപ്പിൻ വിളി ഒറ്റക്കൊരു മുരിങ്ങ കൊമ്പിലിരുന്നു പാടി . കീരവാണി ...... അന്യന്റെ വിശപ്പിനോപ്പം തന്റെയും മാറട്ടെ പ്രവാസത്തേ  ഉച്ചവെയില്‍ യാത്ര

ഹൃദയം മാറ്റല്‍

Image
ഹൃദയം മാറ്റല്‍  ഹെവോവി  ജീവിക്കും  ലോകനാഥനെ നെഞ്ചിലേറ്റി  മലരില്‍ വിരിഞ്ഞ മഴവില്‍  പ്രാണശക്തിയകുന്നു പോകാതെ   മനസാനിദ്ധ്യം കൈവിടാതെ  ഏറെ പ്രശംസനീയരാണ് ആ മാതാപിതാക്കള്‍ തന്‍  മനസമ്മതവും പിന്നെ  പാഞ്ഞു കൊണ്ടുവന്നോരാ  മിടിക്കും ഹൃദയത്തെ  തെരുവിലുടെ വാഹനത്തില്‍  വേല്‍പോലെ പാഞ്ഞ കതിര്‍ വേല്‍  ഒരു ജീവനായി എത്രയോപേര്‍ മനസ്സറിഞ്ഞു കഷടപ്പെട്ടിട്ടു  സന്തോഷത്തിനു വകനല്‍കുന്നു  എത്ര ധന്യമി ദാനവും  മനസ്സും ഇപ്പോഴുമുണ്ടല്ലോ  ദൈവത്തിന്‍ അദൃശ്യ ശക്തി 

നീ എവിടെ രക്ഷകാ ......

Image
നീ എവിടെ രക്ഷകാ ......  നിലവിളക്കുകളൊക്കെ കരിന്തിരി കത്തുന്നു  എങ്ങും കൂരിരുട്ടു പടര്‍ന്നുകയറുന്നു നടമാടുന്നു മാംസദാഹികളുടെ വന്യമാം ഗോഗ്വാ വിളികള്‍ സ്വയം കഴുവേറുന്ന ജന്മങ്ങള്‍ പേടിയാകുന്നു വിശപ്പ്‌ നിറയും കണ്‍ നോവുകളൊക്കെയെറുന്നു . പേടമാന്‍ മിഴികള്‍ ചുറ്റും കീചകരുടെ അട്ടഹാസങ്ങള്‍, ദുശാസന്മാരുടെ വിളയാട്ടങ്ങള്‍. എവിടെ ഭീമനെവിടെ ?! സൌഗന്ധിക പുഷ്പങ്ങള്‍ തേടി പോയോ ?!! വഴി തടഞ്ഞു മര്‍ക്കടന്‍ കിടന്നോ?!! എവിടെ ഗോപാലപാലകന്‍ , യമുനാ തീരവിഹാരങ്ങളില്‍ ചേലവാരി മരത്തിലെറിയോ?!! യദാ യദാഹി പാടിയ യദുകുല ദേവനെവിടെ ?!! രക്ഷിക്കുക രക്ഷിക്കുക .... നിന്‍ യാദവകുലം കാട്ടും ക്രുരതയില്‍ നിന്നും .

കുറും കവിതകള്‍ 242

കുറും കവിതകള്‍ 242 മരമെത്ര വെട്ടുകിലെയീ   കടലാസുകപ്പുകള്‍ ചുണ്ടോടടുക്കു പരിസ്ഥിക നൊമ്പരം തെല്ലൊരാശ്വാസം ഈന്ത പനതണല്‍ ജീവിത സ്വപ്നങ്ങള്‍ മഴതുള്ളി കിലുക്കത്താല്‍ തമ്മില്‍ അളന്നു വേര്‍തിരിക്കും ചങ്ങലകണ്ണികള്‍ സ്വര്‍ണ്ണവര്‍ണ്ണങ്ങളാല്‍ സന്ധ്യക്കൊപ്പം കുടണയാന്‍ രാത്രി ഒരുങ്ങി മൗനമായി വാഴപ്പൂ മധുരം തേടി കുറ്റാകുരിരുട്ടിലൊരു ചിറകടി സ്വപനങ്ങള്‍ കാണാന്‍ രാത്രി അകത്തും പുറത്തും ആഞ്ഞടിക്കുന്നു ആഴിതിരമാലകള്‍ കഞ്ഞിയല്ല വിപ്ലാവാരിഷ്ടം ഞായറാഴ്ച കെടുതി ഉപ്പും മുളകും നോട്ടമില്ല പാത്രത്തില്‍ കഞ്ഞി വെള്ളമില്ല്ലെങ്കിലുമി വിമര്‍ശനം അസൂയ കഞ്ഞിക്കു ഉപ്പില്ല മുളകില്ല കര്‍ക്കിടം മാത്രം സാക്ഷി

കുറും കവിതകള്‍ 241

കുറും കവിതകള്‍ 241 ഭൂമിയില്‍ കെട്ടിയാടുന്നു ജീവിതമെന്ന വേഷങ്ങള്‍ കഥകളില്‍ നടന്മാര്‍ നമ്മള്‍ പൂരപ്പൂ ആകാശാനന്ദം മൊബൈല്‍കണ്ണുകള്‍ക്കു ആഘോഷ ലഹരി ഒളികണ്ണാല്‍ കണ്ടേന്‍ പാടങ്ങളുടെ  പച്ചപ്പ്‌ നാടന്‍  കിനാവ് ക്ഷീരപഥങ്ങളും ആകാശമില്ലയെങ്കിലും താരതിളക്കം  നിന്‍ കണ്ണിലുണ്ടല്ലോ മടിത്തലം നനയ്ക്കുന്നു ലവണ മഴ നക്ഷത്രപ്പകര്‍ച്ച പുലര്‍കാലം കുളിര്‍വീശി പടവുകള്‍ കാത്തിരുന്നു പാദ സ്പര്‍ശനത്തിനായി കാറ്റിനൊപ്പം എന്തെ വന്നില്ല കാല്‍ ചിലമ്പൊലികാത്തു കുളകല്‍ പടിയില്‍ മരങ്ങളുമാകാശവും നിഴലിക്കുന്നു  തടാകത്തില്‍ സ്വര്‍ഗ്ഗം താണിറങ്ങിയോ?!! വയറിന്‍ കരച്ചിലോതുക്കാന്‍ വിറകുതേടി അതിജീവനം കാടുണങ്ങി തീയാവാന്‍ മഞ്ഞില്‍ കളിച്ചു നീല രാവ് ആഘോഷത്താല്‍  മനം

മീട്ടാമിനിയും

Image
മീട്ടാമിനിയും  അധരമധരത്തില്‍  അമൃതം നിറക്കും പ്രാണഹര്‍ഷം  പൂവമ്പു കൊണ്ട് പുളകതിയാം നിന്നില്‍ നിലാവു ഉറങ്ങി ഉണരുമ്പോള്‍ ചെമ്പകപൂക്കള്‍ നാണിച്ചു കവിള്‍ തുടിപ്പിന് അരുണിമ അറിയാതെ നിന്‍ കിനാപ്പുവുകളില്‍ കണ്ണുനീര്‍ മുത്തുക്കള്‍ വിറയാര്‍ന്ന കൈകളാല്‍ അറിയാതെ വിഷാദ രാഗം വാടി തളരന്നു എന്‍ വിപഞ്ചി പൊഴിക്കുക നീ മുല്ലപ്പൂ സുഗന്ധമാര്‍ന്ന മന്ദഹാസ കുളിര്‍ മീട്ടാമിനിയും മധുരം വിളമ്പാം മഞ്ചിമ നിറയും ഗാനങ്ങളാല്‍

രാ- മായണം

Image
രാ- മായണം  ഒരു ബിന്ദുവില്‍ തുടങ്ങി  ഒടുങ്ങുന്ന വരികളില്‍  വാക്കിന്റെ പരാഗണങ്ങളില്‍  ജന്മം കൊണ്ടൊരു പുരാണ  ഇതിഹാസങ്ങളിലുടെ മാനിഷാദ ധ്വനികൾ കാതേറ്റു നാവേറ്റു പാടി പൈങ്കിളി മാലേയത്തില്‍ എഴുത്തച്ഛന്‍ തൂലികയുടെ മികവില്‍ ബാലന്‍ അയോദ്ധ്യ പുക്കു ആരണ്യത്തിലേറി കിഷ്ക്കിന്ധാതിപനോടു സുന്ദരമായി യുദ്ധം ചെയ്യ്തു വരുമ്പോള്‍ ധര്‍മ്മാ ധര്‍മ്മങ്ങള്‍ മനസ്സില്‍ കിടന്നു മറിയുന്നു ആരുമറിയാതെ വാല്മീകമായി മാറുന്നുവല്ലോ രാ മായട്ടെയിന്നിന്റെ പാരായണങ്ങള്‍ വെറും വയറിന്റെ ഭാഗമായി മാറുമ്പോള്‍ ജനാപവാദങ്ങള്‍ക്ക് ഇരയായി രാവണക്കൊട്ടകള്‍ തേടി അഗ്നി സാക്ഷിയാക്കി അശ്വമേധത്തിനൊരുങ്ങുന്നു ഇന്നിന്റെ രാമന്മാര്‍ .

കുറും കവിതകള്‍ 240

  കുറും കവിതകള്‍ 240 ആകാശത്തേക്ക്  നീളും കരങ്ങള്‍ വേരോട്ടം ആഴങ്ങളിലേക്ക് കോടാലി കണ്ണുരുട്ടി വിശപ്പ്‌ വികലമാകാതെ ബാല്യ വയറുകള്‍ അഷ്ടിക്കു വകതേടി ഉപ്പേറുന്നു ജീവിത വിളമ്പളുകളില്‍ സദ്യ വട്ടത്തില്‍ ഉപ്പേരി എത്രത്തോളം ഞെളിഞ്ഞാലും നീറ്റല്‍ ജീവനമി ഭൂവില്‍ നീലിമയിലുറങ്ങുന്നു ശാന്തതക്കു കീഴില്‍ ജീവിതം മൗനം നൈമിഷികമാമി ജീവിതം വെറുമൊരു നീര്‍കുമിള മറന്നു മദിക്കുന്നു ലോകം അരികത്തു കണ്ടാലും അകലം നിലനിര്‍ത്തുന്നു കാലത്തിന്‍ കോലായില്‍ താഴ്വാരങ്ങളില്‍ ജീവിതം യാത്രയാകുന്നു ഏകാന്തതക്കു  മഞ്ഞു കൂട്ടായി ആകാശ കുടാരത്തിന്‍ ചുവട്ടില്‍ ഒന്നുമറിയാതെ വിശപ്പിന്‍ നീണ്ട ഉറക്കം എത്രയോ ഉയരത്തിലിരുന്നാലും മയിലോളം ഒക്കുമോ കാക്ക പ്രകൃതിയുടെ വര്‍ണ്ണ വസന്തം 

കുറും കവിതകള്‍ 239

  കുറും കവിതകള്‍ 239 വാനമ്പാടികൽ പാടി കൊടുമുടി കണക്കിന് മേഘങ്ങൾ പെയ്യ്തു ഒഴിഞ്ഞു കോരിചോരിയും മഴ സര്‍പ്പക്കാവുകളില്‍ ഭക്തിയുടെ മണം ഇന്നേക്ക് നട്ടത് നാളേക്ക് കൊയ്യാന്‍ പാകം ആവട്ടെ മനസ്സു ഇരുള്‍ മാനമേ  മനസ്സില്‍ സ്നേഹത്തിന്‍  പുലരി വെളിച്ചം  നല്‍ക  രാപ്പാടി പാട്ട്  നിന്‍ ഓര്‍മ്മയുണര്‍ത്തി  സ്വപ്നായനം  പൌര്‍ണ്ണമിയില്‍  വിരിഞ്ഞ ആമ്പല്‍ കണ്ടു  കവി മനസ്സുണര്‍ന്നു  സംന്യസിക്കാമിനി  ഈ പ്രകൃതിയുടെ  മൗനമുറങ്ങും ധ്യാനതക്കൊപ്പം   ഉണര്‍ന്നു നടക്കുന്നു  സുഖ ദുഃഖ സുപ്രഭാതങ്ങള്‍  ജീവിതചര്യകള്‍ ഏകാന്ത ദുഖത്തിന്‍  ഒഴിയാ കാഴ്ചകള്‍  ഒറ്റക്കൊരു പറക്കൽ  ചിറകറ്റു പോയൊരു  ചിന്തകള്‍ ചില്ലിട്ടു  നടുകടലിലൊരു  ജീവിതം 

വീണ്ടും രാത്രി

വീണ്ടും രാത്രി ശലഭ മൗനമുടക്കാന്‍ ഋതു പൌര്‍ണ്ണമി നിലാപൂക്കള്‍ വിരിഞ്ഞു നീലാകാശ ചുവട്ടില്‍ എല്ലാം മറന്നു അലിയുന്നു രാവിന്‍ കുളിരില്‍ മനം പുലര്‍കാലം യവനിയുര്‍ത്തി പുതുമഴയുടെ ലഹരി മനമേ മണ്ണില്‍ നിന്നുയുര്‍ന്നു മഴവില്‍ വര്‍ണ്ണങ്ങള്‍ പീലി വിടര്‍ത്തി കണ്ണുകളില്‍ പ്രണയം വിരുന്നു വന്നു വദനത്തിനു തിളക്കം പൂമുല്ല വിരിഞ്ഞു നിലാ രാത്രി  വീണ്ടും

കുറും കവിതകള്‍ 238

കുറും കവിതകള്‍ 238 മനസ്സും ശരീരവും ഒന്നാക്കിയ ശില്‍പ്പത്തിനായി അവഗണന അവസാനം രണ്ടു ദേശമെങ്കിലും നൃപ പാണ്ഡവർക്കു കൊടുക്കടോ ഇല്ല പിള്ളേ മന്ത്രി സ്ഥാനം ഉടഞ്ഞ കല്ലുകള്‍- ക്കിടയില്‍ കാത്തിരുന്നു അവനായി അവള്‍ കടലിലേക്ക് ഇറങ്ങി ചെന്നവള്‍ ചാകര വള്ളം വരുന്നുണ്ടേ മഴയുടെ ഒടുക്കം സവാരി ചെയ്യുന്നു ഉറുമ്പിന്‍ സാമ്രാജ്യം ഏറെ നേരം താളം മുറുകി,തിരനോട്ടം  .... ദേ..!! ഹനുമാൻ വേലിതന്നെ ഇറച്ചി തിന്നുന്നു കവലാർക്കു തീകാഞ്ഞു വരവേല്‍ക്കുന്നു നിറങ്ങളുടെ ഉത്സവത്തെ ഗ്രീഷ്മം വരവായി വയലും പ്രകൃതിയും അനുകുലമായി കാറ്റും ''ഭംഗ്റ'' ആടി മനം സ്വര്‍ണ്ണ തിളക്കം കണ്ണുമഞ്ഞളിച്ചു ഗോതമ്പിന്‍ വസന്തം കൊത്തിയും ചികഞ്ഞു അരികത്തു നില്‍ക്കന്നു പ്രകൃതിയുടെ പ്രണയ തുരുത്ത് ഗോതമ്പ് പാടവും ഇടിയും മിന്നലും നേര്‍ക്കുനേര്‍ പ്രണയ പരിഭവം ഓര്‍മ്മകള്‍ക്ക് വീഞ്ഞിന്‍ ലഹരി കാറ്റിനു സുഗന്ധം നനഞ്ഞൊട്ടിയ മണ്ണില്‍ മുളച്ചു പൊന്തുന്നു വ്യാക്കുണ്‍ മോഹങ്ങള്‍ സന്ധ്യാ അംബരത്തിന്‍ വര്‍ണ്ണം മാറ്റി ജീവിത യാത്ര കല്‍ക്കരി മണക്കുന്നു പച്ചപ്പിന്‍  ഇടയിലുടെ കരിപുരണ്ട ജീവിത യാത്ര വിയര്‍...

കുറും കവിതകൾ 237

കുറും കവിതകൾ 237 ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ കാത്തിരുന്നു കാതരയവള്‍ വസന്തം സാക്ഷി തെരുവിന്റെ കണ്ണുകള്‍ കാരിരുമ്പ് ആക്കി വാടാത്ത ജെമന്തി എത്ര നിന്മ്നോന്നതകള്‍ കണ്ടു  വരുന്നു  വെളിച്ചം അസ്തമയ സൂര്യന്‍ ഒട്ടക നടത്തം അല്ലിനു തീരമുണ്ടോ ..? ഭൂമിയുടെ ലാവണ്യം മനസ്സില്‍ കുളിര്‍കോരി കാതില്‍ മുഴങ്ങുന്നു ഉമ്പായിയുടെ ഗസല്‍ മഴ പ്രകൃതി സ്നേഹമയിയാണ് തുലനം ചെയ്യാനാവാത്തതു . അമ്മ മനസ്സു പ്രതീക്ഷയുടെ നീളമേറുന്നു ഗുഹയോളം മനസ്സില്‍ വീര ചിന്തയുറങ്ങുന്നു നിണം വറ്റിയ വഴികളില്‍ മരണമുറങ്ങും താഴ് വാരങ്ങളില്‍ മഴയറിഞ്ഞ മനസ്സുമായി ചിറകൊതുക്കി ധ്യാനമൗനം പുഴുവിനും പൂവിനും തുല്യമല്ലോ ഭൂമി മനുഷ്യന്‍ എത്ര സ്വാര്‍ത്ഥന്‍ മലനിരകള്‍ക്കിടയിലേ വിയര്‍പ്പില്‍ തീര്‍ത്ത. മൗനമുറങ്ങുന്ന കൊട്ടാരം

എന്റെ മാത്രം

Image
എന്റെ മാത്രം എവിടെയാണ് നഷ്ടമായത് തിരയുക തന്നെ അതിനായ് എന്താണ് എന്ന് എല്ലാവരും മഞ്ഞു പെയ്യുമാ മലനിരകളിലോ തിരനുര പതയും തീരത്തെ ചുംബിച്ചകലും തിരമാലകളുടെ അലര്‍ച്ചയിലോ കൊത്തി പറക്കാന്‍ ഒളികണ്ണിടും കാക്കയുടെ കണ്ണുകളിലോ ആകാശ  നീലിമിയിലോ മേഘപാളി കളിലുടെ ഒളിച്ചുകളിക്കും തേജോഗോളത്തിന്റെ പ്രഭയിലോ കറുത്തിരുളും കാര്‍മേഘങ്ങളെ മാലചാര്‍ത്താന്‍ പറന്നു ഉയരും വെള്ള കൊറ്റികളിലോ എഴുനിറങ്ങളാല്‍ വളഞ്ഞുനില്‍ക്കും മഴവില്ലിന്‍ ചുവട്ടില്‍ ആനന്ദ നൃത്തം ചവിട്ടും മയിലുകളുടെ പീലികളിലോ മാനത്തുനിന്നും മുഴിയഴിച്ചിടും മേഘപ്പെണ്ണിന്‍ കുളിരില്‍ മയങ്ങുമ്പോള്‍ കാര്‍ണ്ണവരുടെ ശകാരമാം ഇടിമുഴക്കത്തിന്‍ ഞെട്ടിലുകളിലോ ആ അലസത്തില്‍ വാചാല മൗനം തുളുമ്പി നിറയും നിന്‍ മിഴിയാമ്പല്‍ പൂവിലോ നിന്‍ അധര മധുരങ്ങളിലോ മിടിക്കുന്ന ഹൃദയഭിത്തികളുടെ മൃതുദലതയില്‍ വണ്ടണയും ചെണ്ടുകളിലോ താഴ്വാര  നനവുകളില്‍ ചുവന്നു തുടുത്തു വിരിയും താമരയിതളുകളിലോ പച്ചിപ്പ്   നഷ്ടമായ കോണ്‍ക്രീറ്റ് കാടുകളില്‍ തിക്കി തിരക്കി നടക്കുന്നവരുടെ തിരക്കിലോ ജീവിതത്തിന്റെ സുഖ ദുഃഖ സ്വപ്ന സുഷുപ്തിയിൽ നിതാന്ത നിശബ്ദതയിലെ തണുപ്പിലോ ...

കുറും കവിതകൾ 236

കുറും കവിതകൾ 236 ഗോപികള്‍ക്കൊപ്പം ഗോക്കള്‍ ചെവിയാട്ടി മുരളികയില്‍ മോഹനം പുലര്‍കാല സന്ധ്യകളെ ധന്യമാക്കി മനസ്സിനെ അനൂപ്‌ ജലോട്ട ദാഹജലം തേടി മരീചകയില്‍ പ്രവാസം ദുഷ്ക്കരം മെനയുന്നു മോഹങ്ങള്‍ നാളേക്കുള്ള അന്നത്തിനായി ഭൂമി അവന്റെ പൊന്ന് നനഞ്ഞു ഒട്ടിയ മോഹങ്ങള്‍ക്കു ചിറകു കൊത്തി പറിക്കും കണ്ണുകള്‍ നാളേക്ക് നോമ്പു നോറ്റ് വിടരുവാന്‍ കൊതിക്കുന്ന  നാലുമണി പൂക്കളെ ഞെരുടിയാരോ  നീളന്‍ കൈ പേടിക്കുന്നുണ്ട് മുറ്റത്തെ അരളി നാലുമണി വിട്ടു ഓടി  മഷിതണ്ടാല്‍ മായിച്ചു  പൂജ്യങ്ങളെ 

കുറും കവിതകൾ 235

കുറും കവിതകൾ 235 പ്രാണനു വിലയേറെ കുതിച്ചു ചാടുന്നു അടി തെറ്റിയാല്‍ ആരും വീഴും തട്ടി പൊത്തി കാക്കുന്നു അവസാനം കൊത്തിയറ്റുന്നു മൃഗത്തെകാള്‍ മനുഷ്യന്‍ കഷ്ടം   ഒരു പൂവന്‍ രണ്ടു പേട എത്രകോഴിയുണ്ട് കൊച്ചുമകന്‍ ഐ- പാടു തേടുന്നു വാഴയിലയില്‍ പൂജിച്ച താലി ഋതുമതിയവള്‍ക്ക് സുമുഹുര്‍ത്തം മധുരതന്‍ മധുരമേ മായാപ്രപഞ്ചമേ മായാതെ മനമിതില്‍ മൂന്നു വരിയില്‍ കട്ട്‌ പേസ്റ്റ് എന്റര്‍ ആവില്ല ധ്യനാത്മകതയാണ് ഹൈക്കു തിളയ്ക്കുന്ന അന്നവും സൂര്യനും അമ്മവിശപ്പിന്റെ കേഴല്‍ തെരുവോരം ജീവിത പുസ്തകം മഷി എഴുതാത്തോര കരിമിഴി പൂക്കളില്‍ പ്രണയം വിരുന്നുവന്നു തളിരധരങ്ങളിലെ മൗനം നിഴല്‍ മാഞ്ഞു പോയി വസന്തത്തിന്‍ വരവറിയിച്ചു

മോഹിത സ്വപ്‌നം

Image
മോഹിത  സ്വപ്‌നം ഓര്‍മ്മകള്‍മേയുമാ നിലാരാത്രികളില്‍ സ്വപ്ന രാജകുമാരനാകാം അകലും മുകില്‍ മാലക്കൊപ്പം മത്സരിച്ചു നിന്നിലണയുവാന്‍ പറക്കും ദേശാനടനപ്പക്ഷിയായി മനം വിടരും കണ്ണുകളില്‍ പ്രണയ പുഷ്പമായി കൊതിക്കും നീര്‍ക്കണമായി ദള പുടങ്ങളില്‍ ചുംബിച്ചകലും വണ്ടായി പടരാന്‍ മോഹം പടര്‍ന്നു കൂടുകൂട്ടി കാവലാളായി മാറി നിന്‍ വിപഞ്ചി മീട്ടാന്‍ മോഹമാണ് മോഹമാണ് എന്നും നിന്‍ ഓര്‍മ്മകളാല്‍ വരികളാക്കി പാടാന്‍ കൈകോര്‍ത്തു അനാദിയോളം സുഖ ദുഃഖ ബിന്ദുവില്‍ ലയിച്ചു ഒന്നായി മാറി ജീവിത സായന്തനങ്ങളില്‍ താങ്ങായി തണലായി തണ്ണീര്‍ പന്തലായി മാറാന്‍ മോഹം

ഇറ്റിറ്റു വീഴുന്ന പൊടി

ഇറ്റിറ്റു വീഴുന്ന പൊടി ആ ഒരു നുള്ള് നുറുങ്ങിയ പൊടി ഞാന്‍ കണ്ടു ഉടഞ്ഞതീര്‍ന്ന എനിക്കുള്ള  ഇടം എല്ലാ കപടതന്ത്രങ്ങളുടെ ആവിഷ്കരണങ്ങളും എല്ലാ പൂജ്യമില്ലായിമകളും കൂടിയാലോചന നടത്തുന്നതും എന്റെ അനന്തര ശ്വാസത്തില്‍ അവരുടെ ആകുവാന്‍ എന്റെ വിജയത്തിനായി നഗ്നമായ എല്ലുകള്‍ വിളറിവെളുത്തു ഞാന്‍ ഞാന്‍ നോക്കി കാണും ആ ''ഞാനേ'' എന്റെ ക്ഷീണിച്ച കണ്ണിനാല്‍ വരിഞ്ഞു കെട്ടിയ തള്ളവിരലുകള്‍ എരിഞ്ഞ ചിതയും ''ഞാന്‍'' ഇല്ലാത്ത അതെ എന്റെ അല്ലാത്ത ആ ഒരു നുള്ളു നുറുങ്ങിയ പൊടി 

കുറും കവിതകൾ 234

Image
കുറും കവിതകൾ 234 അരുതെയെന്നു വിലക്കിയിട്ടും മോഹിക്കപ്പെടുന്നു കനി അച്ഛന്‍ തിണ്ണയില്‍ അമ്മ അടുക്കളയില്‍ മകന്‍ എഫ് ബിയില്‍ മുട്ടേല്‍ ഇഴയും വിശപ്പിന്‍ നോട്ടം ചുരത്തും ജീവിത മോക്ഷം ജന്മദോഷമകറ്റാന്‍ എറിഞ്ഞു കിട്ടും അന്നം കുറുകല്‍   ജീവിതാശ്വാസം ബലിഷ്ടമാം കരങ്ങള്‍ക്ക് ഒരു നൈമിഷികം സുഖം കാലം നല്‍കിയ നൊമ്പരപ്പാടുകള്‍ തന്നകന്നവയോക്കെ ഓര്‍മ്മകള്‍ക്കു മധുരം സ്വപനാനുഭൂതി കാല ചക്രത്തിനൊപ്പം തിരിയുന്നു കാഴ്ചകള്‍ കാതങ്ങള്‍ താണ്ടണമിനിയും കോലങ്ങള്‍ കെട്ടിക്കുന്നു ജീവിതം നടക്കുന്നു വയലിന്‍ മണം മഞ്ഞക്കിളിയവള്‍ക്കു മനസ്സില്‍ ഒരു മോഹം പാലമരക്കൊമ്പില്‍ കൂടുകൂട്ടാന്‍ വളയിട്ട കൈകളില്‍ മുല്ലപൂമണം മുളം കാടിനു സംഗീതം

കുറും കവിതകൾ 233

കുറും കവിതകൾ 233 മുക്കുറ്റി പൂവിന്‍ മുന്നിലിരുന്നവള്‍ പാടി പ്രണയഗാനം തട്ടേക്കാട്ടെ തട്ടിന്‍ പുറത്തു കള്ളന്‍ കൂമന്‍ കൂകി വിളിച്ചു മനസ്സെന്ന ചിമിഴില്‍ ഒരു മുത്തു തിളങ്ങി സുപ്രഭാതമെന്നു നിന്‍ ഓര്‍മ്മ പുഞ്ചിരിച്ചു കുന്നി കുരുമണിയിലുടെ നഷ്ട  ബാല്യമേ   വഴിയോര നൊമ്പരം ക്യാമറ കണ്ണിന്റെ പിറകില്‍ കച്ചവട കണ്ണു തിളങ്ങി ഉള്ളില്‍ വിരിയും കവിത അവള്‍ പിണങ്ങി പോയി ഹൈക്കുവിനുണ്ടോ ഞായറെന്നും വെള്ളിയെന്നു അത് ജീവിതം ചിരിച്ചും കരഞ്ഞും ജീവിത നൗക ആടി ഉലയുന്നു കടല്‍ കരയാന്‍ മറന്നു ചിരിക്കാന്‍ പഠിച്ചു ജീവിതമെന്ന സിനിമ ചിരിക്കാനും കരയാനും ഒരുപോലെ മനസ്സെന്ന കടല്‍ തിരമാല ആടി ഉലഞ്ഞു

വീണ്ടും വീണ്ടും .........

വീണ്ടും വീണ്ടും ......... നിന്നെ കുറിച്ച് പാടിയ പാട്ടിന്‍ ഈരടികളൊക്കെ എന്‍ നെഞ്ചില്‍ നിന്നുമടര്‍ന്നു വീണ സ്നേഹത്തിന്‍ പുഷ്പാജ്ഞലികളല്ലോ എന്നറിക നീ എന്‍ പ്രണയമേ ചവിട്ടി അരച്ചു പോകുന്നു പലരും ഇത് അറിയാതെ പോകുകയോ അതോ വേണ്ടീട്ടും അറിഞ്ഞു കൊണ്ടോ നൊവിന്‍ തന്തുക്കളെ  തൊട്ടു മീട്ടും വിരലുകളാല്‍ ഒപ്പം വേദനിക്കും  വിപഞ്ചികയുടെ ദുഖമറിഞ്ഞോ ആരെങ്കിലും ഈ വിഷമങ്ങള്‍ ഉണ്ടോ അറിയുന്നു മോഹങ്ങള്‍ പൂത്തുലഞ്ഞു പിന്നെയും പിന്നെയും ഭാവനകളാല്‍ കുറിക്കപ്പെടുന്നു വരികളേറെ വാര്‍ത്തിങ്കളും നക്ഷത്ര ജാലങ്ങളും ശത കോടി വര്‍ണ്ണനകളാല്‍ പ്രകീര്‍ത്തിച്ചിട്ടും തീരാത്ത നിന്‍ കഥകളിനിയും ഉണ്ട് എന്നാല്‍ ഇനിയും പറയാന്‍ ഞാന്‍ ശക്തനല്ല എന്നറിക നീ എന്‍ പ്രണയമേ നിനക്കായി തുറന്നിട്ട ഹൃദയ ജാലകങ്ങള്‍ അടക്കാതെ അലയുന്നുയീ കപടമാം ലോകത്തിന്‍ മായാ ജലത്തിന്‍ മുന്നിലായി വീണ്ടും വീണ്ടും .........

ശാശ്വതമായ സുക്ഷിപ്പ്

Image
ശാശ്വതമായ സുക്ഷിപ്പ് പരസ്യമായി അറിയിക്കുന്നു എന്നെ കിറിമുറിക്കുക ഞരക്കങ്ങളെ എന്തിനു ചായംപിടിപ്പിച്ച കണ്ണുനീരിനായി ചുമപ്പിക്കുന്നു എന്തിനു വീണ്ടും മലിനമാക്കുന്നു എന്‍ മുറിവുകളെ കലുഷിതമാക്കുന്നു ഏറെ കളങ്കപ്പെടുത്തുന്നു എന്തിനു ഭംഗി കൊടുക്കുന്നു എന്റെ ഭൗതികാവശിഷ്‌ടത്തിനു അവിശുദ്ധ ചിന്തകള്‍ ഉരുക്കിയ പന്നിക്കൊഴുപ്പ് ചലമായി ശക്തമായി ഒഴുക്കുന്നു മുറിക്കുന്നു പിന്നെയും എന്തിനി ഗോഷിടികളാല്‍ സമയം കളയുന്നു എന്തിനു ചുമക്കുന്നു വെറുതെ ആത്മാവില്ലാത്ത ഈ ശരീരത്തെ ഏറ്റുപറയുക എന്നെ കിറിമുറിക്കുക  ,ആ സമയത്ത്‌ ഉജ്ജ്വലമായ ആകാശഗമനത്തിനായി കാറ്റായി എന്റെ അടുത്തു എത്തുമ്പോള്‍

കുറും കവിതകൾ 232

കുറും കവിതകൾ 232 കൊത്തിയകറ്റും വരെ ചുണ്ടുകളില്‍ കൊറ്റിനു വക തേടാന്‍ ഒപ്പം വരാമോ പാട്ടിനേക്കാള്‍ മധുരമുണ്ട് വിശപ്പിനു പ്രകൃതിയിലെ വികൃതി കൊത്തി കുടിക്കാന്‍ ഇഴയും ശീല്‍ക്കാരങ്ങളുടെ മൊഴിയടക്കാന്‍ കൂട്ടുവരുമോ അയലയോ മത്തിയോ എന്തായാലും തരക്കേടില്ല എത്തി നോക്കും പൂച്ചക്കൊതി ചുണ്ടോടു ചുണ്ട് പ്രണയ ശമനം പ്രകൃതി മനോഹരി കൈകലാശങ്ങളുടെ ഇടയിൽ കണ്ണുകൾ ഇടഞ്ഞു ആകാശത്തിൽ ആനമയക്കി കുമ്മിയടിക്കുന്നവളുടെ കണ്ണിൽ പ്രണയ പൂത്തിരി കരകാട്ടക്കാരന്റെ താളം പിഴച്ചു ശൂലം കുത്തി ചെണ്ടയുടെ താളത്തിൽ നൊമ്പരം മറന്നു ഭക്തി ഉപ്പു നൂറു  മുളക് നൂറു പഞ്ചസാര കാല് ....മറന്നു ബാല്യത്തിൻ കിതപ്പ് ഓർമ്മയിൽ സ്വപ്നങ്ങളൊക്കെ മധുര നൊമ്പരമിതു തന്നകലുന്നുവോ പ്രണയമേ എത്ര തുഴഞ്ഞാലും കരക്കടുക്കാത്ത തോണിയി  ജീവിതം ആര്‍ക്കുവേണ്ടിയാണോ  ജീവിക്കുന്നത് തിരികെ വരാത്ത ഇടത്തേക്ക് പറയാതെ  നൊമ്പരത്തിലാഴത്തിയകലുന്നുവല്ലോ കാല്‍ പന്തില്‍ മുടന്തി ഗോള്‍ വലയത്തിനെ ലക്ഷ്യമാക്കി ഞാനാം ജീവിത മത്സരം വാലിട്ട് എഴുതിയ നിന്‍ മിഴിയിലെന്നും മൗനം ഉറങ്ങിയുണരും പ്രണയമോ ഇല്ലയിടമില്ല അല്‍പ്പവുമിന...

നിനക്കായി മാത്രം

Image
 നിനക്കായി മാത്രം ഞാൻ പിന്തുടരുന്നു എന്റെ ഉൾ കണ്ണാൽ തിരയുന്നു നിന്റെ ദിവ്യമായ പുഞ്ചിരിക്കായി കാതോർക്കുന്നു നിൻ മന്ത്രണങ്ങൾക്കായി എങ്ങിനെ രാത്രി ഉറ്റുനോക്കുന്നു പ്രകാശത്തെ അതുപോൽ രാത്രി പകലിനെയും കണ്ണമയ്‌ക്കാതെ നോക്കുന്നു പ്രണയം പ്രണയത്തെ നിന്റെ മന്ദഹാസം കൂടു കൂട്ടി എൻ ഹൃദയത്തിൽ നിൻ പരിമളം എന്നിൽ നിറയുന്നു നിൻ ഉള്കാമ്പു ഗ്രസിക്കുന്നു എന്റെ നിലനില്‍പ്പിനെ നിന്‍ മര്‍മരം മുഴങ്ങുന്നു എന്‍ കാതുകളില്‍ നിന്‍ ആഗ്രഹങ്ങള്‍ എന്നില്‍ പരിപോഷിപ്പിന്നു എന്‍ സൗന്ദര്യത്തേ നിന്റെ പുരുഷത്വം കാംഷിക്കുന്നു എന്‍ സ്ത്രീത്വത്തേ നമ്മുടെ സംഗമം ഈശ്വര നിശ്ചയമല്ലോ പരിപാവനമാമീ ഒത്തു ചേരല്‍ സൃഷ്ടിയൊരുക്കുന്നു നിന്റെ സ്നേഹവും  അഭിനിവേശവും എന്നെ ഇല്ലാതെ ആക്കുന്നു ഞാന്‍ വീണ്ടും വീണ്ടും ജനിക്കുന്നത് നിനക്കായി മാത്രം നിനക്കായി മാത്രം 

മങ്ങാതെ ഇരിക്കട്ടെ .............

Image
മങ്ങാതെ ഇരിക്കട്ടെ ............. ഇന്ന് എന്‍ നെഞ്ചില്‍ ചായും മോഹത്തിന്‍ ചാഞ്ചല്ല്യം നീയോ നീറുമുള്ളം തീര്‍ക്കും ഓര്‍മ്മ പിറാവുകള്‍ കുറുകി നിന്‍ നാമം മാത്രം കൂട്ടുകുടാന്‍ കുട്ടുവരാം കാവലാളായി കാത്തിരിക്കാം മോഹം പൂക്കും വരക്കും കൊത്തി കുടിക്കാന്‍ ഇഴയും ശീല്‍ക്കാരങ്ങളുടെ മൊഴിയടക്കാം കൊത്തിയകറ്റും വരെ ചുണ്ടുകളില്‍ കൊറ്റിനു വക തേടാന്‍ ഒപ്പം വരാം പ്രണയ നൊമ്പര മകറ്റാന്‍ പാടാമേറെയായി പഞ്ചമംനിനക്കായി ഓര്‍മ്മയകറ്റാതെ ഒളിയായി തെളിഞ്ഞു കത്തട്ടെ ഒരിക്കലുമാനയാത്ത നമ്മള്‍ തന്‍ പ്രണയം

എന്‍ പിറവിയുടെ കഥ

എന്‍ പിറവിയുടെ കഥ ഇത്തിരി നേരമൊന്നിരുന്നാല്‍ ഒത്തിരിക്കാര്യം പറഞ്ഞീടാം ഉണ്ടോയിരുന്നേന്‍ ഒരു കുടുംബം ഉണ്ടാല്‍ തീരാത്തോരാസ്ഥിയുള്ളൊരു തറവാടും തറവാടികളായവര്‍ കഥ തടസ്സമില്ലാതെ പറയാം അറിയുക അന്യം തിന്നുപോകാതെ കാത്തു അന്യോന്യം കെട്ടുയുറപ്പായിരുന്നവര്‍ വഴിപാടുകളൊക്കെ കഴിച്ചു വഴിപാടെ  കഴിഞ്ഞു പോന്നിരുന്നവര്‍ കൊല്ലങ്ങള്‍ക്കു മുന്‍പ് അവിടെയുള്ളവര്‍ കൊല്ലും കൊല വിളി നടത്തി കഴിഞ്ഞോരിവരുടെ പഴങ്കഥയേറെ പറയുകില്‍ പഴി പറയരുതല്ലോ പാടാറുണ്ട് ഇന്നുമെല്ലാവരും ആ പറച്ചില്‍ '' പലിപ്ര പുലിപ്പറ പടിമേലിരുന്ന വില്ലും ശരല്‍ക്കൊലുമെടുത്തവനെ'' ഇന്നും പാടി നടക്കുന്നിവര്‍ തന്‍ ഇല്ലായിമ്മ കളിന്നുമില്ല ഐശ്വര്യമിവര്‍ക്കുവന്നതെ-  ങ്ങിനെയെന്നറിയെണ്ടേ എകുന്നിതവര്‍ക്ക് ഞെട്ടുര്‍ക്കാവില്‍ വാഴുമമ ഞെട്ടറ്റു പോകാതെ കാത്തു കുടികൊള്ളുന്നു പലിപ്രക്കാവിതില്‍ പീഠത്തിലമരുന്നു ശക്തിയായി പലവട്ടം അനുഭവമുണ്ട് പലര്‍ക്കുമി പരാശക്തിയുടെ വൈഭവം ഏറെ പറയാതെ  വയ്യിനി എന്‍ അനുഭവം കേമമെന്നു നിങ്ങളറിക വേണമല്‍പ്പം കുടുബ തായ് വഴിയില്‍ മൂന്നു സഹോദരികളില്‍ രണ്ടാമത്തെ കുടുബിനിയാം ഭാഗ്യമുള്ളോരു ഭാര്‍ഗ്ഗവിയമ്മയ...

കുറും കവിതകള്‍ 231

കുറും  കവിതകള്‍ 231 സരയു ചുവന്നു സരസമായി തള്ളരുതെ രാമന്‍റെ ജലസമാധി ''മെലൂഹയിലെ ചിരഞ്ജീവികള്‍'' സ്റ്റോക്ക്‌ തീർന്നു, നിരാശ   . കുളക്കടവില്‍ നീലിഭൃംഗാദി മണമേറെ നിന്‍ വരവിന്‍ അറിയിപ്പോ പുള്ളോര്‍ക്കുടമേറ്റു പാടി പുഴയോളമാഴത്തിലൊരു മനസ്സിന്റെ ദുഖം ദുഃഖത്തിന്‍ ഈണം മനസ്സില്‍ നിന്നും വിരിഞ്ഞു കണ്ണു നീര്‍പൂവായ് അമ്മ പ്രാതലിന്റെ തിരക്കിലാണ് വയറില്‍ യുദ്ധാന്തരീക്ഷം വിശപ്പേറുന്നു പക്ഷെ വിലക്കുന്നു തവിക്കണ നൊമ്പരമെല്ലാം പോയിമറയുന്നു അമ്മക്കയ്യില്‍ ഇന്ദ്രജാലം പേരറിയാത്ത നിന്‍ മുഖം നിറഞ്ഞു മനസ്സില്‍ പൂനിലാവിന്‍ വെണ്മ ഉറക്കമൊഴിച്ചു കാത്തിരുന്നിട്ടും മൂന്നു വരികള്‍ കിട്ടിയില്ലല്ലോ നിലാവിന്റെ വരവ് അവന്റെ ഓര്‍മ്മകളില്‍ കാതരയായിയവള്‍ അടുപ്പ് കുട്ടാനും വേണം മൂന്നു കല്ല്‌ അസൂയക്ക്‌ മരുന്നില്ല നിലാവില്‍ കുളിച്ച ഇണക്കിളികള്‍ മര കൊമ്പിനു രോമാഞ്ചമെന്നു കവി എന്തിനു സമയം കളയണം കുറുങ്കാടുകളുടെ പിന്നിലോളിക്കണം പൂനിലാവ്‌ പ്രശാന്തമായി വിഴും തുഷാരം ചൂളം കുത്തിയകലുന്നു സുവര്‍ണ്ണ കാഴ്ച 

കുറും കവിതകള്‍ 230

കുറും  കവിതകള്‍ 230 തുണയില്ലാതെ അലയുവാന്‍ ഇല്ല വിടില്ല നിന്നെ ഞാന്‍ വൈകാരിക ത്രികോണങ്ങളില്‍ ഇഴയുന്ന രേതസ്സുക്കള്‍ വിടരാത്ത  ജീവിതസ്വപ്നങ്ങള്‍ വൈകാരിക ത്രികോണങ്ങളില്‍ ഇഴയുന്ന വിത്തുക്കള്‍ വിടരാത്ത  ജീവിതസ്വപ്നങ്ങള്‍ ജാതിക്കോമരങ്ങള്‍ , പതിയിരുന്നാക്രമിക്കുന്നു പ്രണയങ്ങളെ കഴുവിലേറ്റുന്നു പ്രണയാശ്രുവില്‍ നിറമായി പടര്‍ന്നു വിതുമ്പിയകറ്റുന്നു നിന്നെ പുസ്തകങ്ങളാല്‍ വരിഞ്ഞു മുറുക്കി ദുസ്സഖമാം വേദനയാല്‍ ബാല ശാപങ്ങള്‍ അനാഥത്വം പേറുന്ന ചങ്ങലക്കിട്ട വെറുക്കപ്പെട്ട്‌ സ്വാതന്ത്ര്യം തേടുന്നു ബാല്യം ഓര്‍മ്മ ചൂടില്‍ അഴലകന്നു തിളങ്ങി അവളുടെ ചിരി പൂക്കള്‍ കിനാചിരികളില്‍ മുങ്ങി നിവര്‍ന്നു പ്രഭാത വദനം കൊച്ചു ഇരുളുകളില്‍ വളര്‍ന്നൊരു മുല്ലക്കു കതിര്‍മണ്ഡപത്തില്‍ അര്‍ച്ചന

കുറും കവിതകള്‍ 229

കുറും  കവിതകള്‍ 228 പകലോന്റെ താലത്തില്‍ ചിരി ചന്ദനം മുറ്റത്തെ പൂവിന്‍ സ്മിതം പിണങ്ങി പിരിഞ്ഞ കപ്പി ആഴങ്ങൾ താണ്ടാൻ കയർ മതിയെന്ന്  പ്രണയ നൈരാശ്യം മണ്ണിൽ നിന്നും കവിത ചേക്കേറി കടലാസിലുടെ അവസാനം അന്തർദൃശ്യജാലക മുന്നിൽ മോഹങ്ങള്‍ മുഴുവിച്ചു മധു തൂകിയ നിമിഷം ധന്യമായി പരാഗണം മടങ്ങുന്നു ഞാൻ എൻ സമയ രേഖയിലേക്ക് വരിക കാണാം നമുക്ക് അവിടെയിനി മൗനമുടഞ്ഞു ധ്യാനം യുദ്ധങ്ങൾ കണ്ട നിർവാണം മനസ്സു മുരടിച്ച വിശന്ന വയറുകളുടെ നോട്ടം അഗ്രഹാര തെരുവുകള്‍ ശൂന്യം

കുറും കവിതകള്‍ 227

കുറും  കവിതകള്‍ 227 ഉണ്ടോ ചന്തമെന്ന ചിന്ത ആരു കേറിയാലെന്താ വിശപ്പടങ്ങണം ആനക്ക് തൊട്ടു നോവിച്ചവർ എത്രയോ പേർ കല്ലിനു വേദന സായൂജ്യം എത്രയോ കൈമാറി വണ്ടിയേറി വന്നാലും നിന്‍ സുഗന്ധ സൌരഭത്തിനു കുറവില്ലല്ലോ മുല്ലേ വേദനിപ്പിച്ചു എല്ലാവരെയും ആത്മ നൊമ്പരമില്ലാതെ കടന്നകന്നു സന്തോഷത്തോടെ അവള്‍ കണ്ണു പോത്തുകിലും നിന്മുഖമെന്നും സ്വപ്നായനം പ്രണയത്തിന്‍ ഭാഷക്ക് വേണ്ട മൊഴിമാറ്റം മൗനം മതി പ്രണയം പഠിപ്പിച്ചു മധുര നൊമ്പര ജീവിത കടങ്കഥകള്‍ പിരിയുവാന്‍ നേരത്ത് കണ്ണുകള്‍ പഴങ്കഥ പറയാന്‍ തുടങ്ങി മൗനമായി

കുറും കവിതകള്‍ 226

കുറും കവിതകള്‍ 226 പ്രണയം പൂത്തുലഞ്ഞു പൊഴിഞ്ഞു ആറ്റുവഞ്ചി കടവില്‍ ഒരു നിമിഷം മറക്കുന്നു  പെണ് മനസ്സു ആഭരണ തിളക്കം കണ്ണുകള്‍ കഥപറയുന്നത് ഇപ്പോള്‍ മൊബൈലിലെ എസ് എം എസ്സിനോട് തുഴഞ്ഞു വരുന്ന ജീവിതങ്ങള്‍ പ്രകൃതിയുമായി മത്സരിച്ചു ഇരുട്ടകറ്റി കണ്ണു മിഴിക്കുന്നു വലംവച്ച് ഭക്തി വികസന സ്വപ്നങ്ങള്‍ വെറും ജലരേഖ ജീവിതം നൂല്‍ പാലത്തിലുടെ പുഴകടക്കുവോളം കഥകള്‍ ഏറെ പിന്നെ മൗനം കൂട്ടിനു ആലിന്‍ ചുവട്ടില്‍ ധ്യാനത്തില്‍ തേവര്‍ വേരുകള്‍ ആഴങ്ങളിലേക്ക് വിടര്‍ത്തി നോക്കിയാ വലയില്‍ കീറല്‍ മാത്രം ചിന്ത അത്താഴ വയറുകള്‍ ആഗ്രഹങ്ങള്‍ ഗ്രഹത്തോളം ഗ്രഹണിമാറ്റി വലുതാക്കി ഇന്ന് സ്ഥാനം തൊഴുത്തില്‍ പ്രാതസന്ധ്യയിൽ ശരത്ക്കാല ചന്ദ്രിക തൊടാൻ ഒരു ആശ 

കുറും കവിതകള്‍ 225

കുറും കവിതകള്‍ 225 പാല്പായസം നിറച്ചു തിളങ്ങുന്നു വെള്ളിക്കിണ്ണം വിശപ്പിൻ കൊതി എത്താമാനത്തു നാദത്തിൻ പിന്നാലെ പ്രാകാശ ധാര തേടികണ്ടു അവസാനം എന്നുള്ളിലായി നിലാകുളിർ തെന്നൽ ജാലകത്തിലുടെ നിന്‍ ഓര്‍മ്മ എന്നിലുണര്‍ത്തുന്നു നിന്‍ മിഴികളിലെ നീലോല്‍പല കുളിര്‍ എന്നില്‍ പ്രണയമുണര്‍ത്തി അമ്പിളിയരിവാളിനാല്‍ നീ അരിഞ്ഞു എടുത്തല്ലോ എന്‍ പ്രണയം ഞാനറിയാതെ നീ കാളിദാസ കഥയില്‍ നിന്നും മനം മയക്കി തുള്ളി വരും പുള്ളിമാനേ എന്നെയും പ്രണയത്തിലാഴ്ത്തിയോ ചന്ദ്രനും താരകങ്ങളുമില്ലെങ്കിലും ഞാനെപ്പോഴുംനിന്റെതായിയീ പ്രണയാകാശത്തു ഉണ്ടാവും എന്നാലായത് ഞാന്‍ കൃഷിയിലേക്ക് മടങ്ങാം വാളയാര്‍ ചുരമടക്കാം അസ്തമയ സൂര്യനെ കാണാന്‍ ഏറെ എന്നാല്‍ ഉദയത്തെയോ മല ചുറ്റി വരും കാറ്റിനു പച്ചകൊളുന്തിന്‍ മണം ആവി പറക്കും ചായ ആനക്ക് പനംപട്ട പാപ്പാന് പട്ട ഉത്സവം പട്ടാഭിഷേകം ഒഴിഞ്ഞു കിടപ്പുണ്ട് പ്രതാപത്തിന്‍ സ്നേഹ സിംഹാസനം അമ്മപറയുംപോലെ അച്ഛനോളം ആകണം ബാല്യത്തിന്‍ ചിന്തകള്‍ ഉമ്മറത്ത് രണ്ട് കസേര മകന്‍ മുതിര്‍ന്നു നാദ ബ്രാഹ്മത്തേ തേടി സാക്ഷാല്‍കാരം മടയും മനസ്സിന്റെ ആനന്ദം, ശിവോഹം

കാത്തു സംരക്ഷിക്കാം ......

Image
നിറക്കുട്ടിലായെന്റെ വയല്‍ പൂകളിലെന്നും കാവും തൊടിയും കുളങ്ങളും ഒക്കെ കണ്ടു വിരുന്നുവെരാനില്ല ഒരു ദേശാടനപ്പക്ഷികള്‍ വിരിഞ്ഞു പൂക്കാറില്ല നെല്‍ കതിരിന്നു പതിരിന്റെ വിളയിടങ്ങളായി മാറിയല്ലോ വേണ്ടായാര്‍ക്കും ഒട്ടുമേ കൃഷിവലലനെന്ന തോതില്ല പേരു ദോഷം പോല്‍ വേണ്ടതൊക്കെ ചെളിപുരളാ ശീതികരിച്ച മുറികളിലെ സിംഹസനങ്ങളൊക്കെ നാളെ ഭുജിപ്പാന്‍ ഇല്ലാത്ത നാളക്ക് ഇവരൊക്കെ ചെളിയിലിറങ്ങുമോ ആവോ കാത്തിരിക്കാമിനി ഇവക മാറ്റത്തിനായി ഇന്ന് വേണ്ടത് വിളയിക്കുക ഒപ്പം പരിരക്ഷിക്കാം ഈ ഉര്‍വ്വരതയെ എടുക്കാം നമുക്ക് ഒരു പ്രതിജ്ഞയെടുക്കാം ''പ്രകൃതിയെ സംരക്ഷിക്കുക ഒപ്പം നമ്മെയും വരും തലമുറയെയും '' മടങ്ങാം ഇനിയും ആ സൂര്യന് വിളക്ക് വച്ച് സംരക്ഷിച്ച നന്മയാര്‍ന്ന സംസ്കാരസമ്പന്നതയിലേക്ക്