അക്കങ്ങൾക്കുള്ള കാത്തിരിപ്പുകൾ
അക്കങ്ങൾക്കുള്ള കാത്തിരിപ്പുകൾ അക്കങ്ങൾ, എത്ര ജീവിതങ്ങൾ കഥയാക്കുന്നു ജന്മദിനത്തിന്റെ തുടക്കം മുതൽ മരണദിനത്തിന്റെ അവസാന വരികളിൽ വരെ. പഠനകാലത്തെ പട്ടികയിൽ നിറഞ്ഞ ഒരു ചിഹ്നം, വളർച്ചയുടെ പാതയിലൊരു അടയാളമായി. പരീക്ഷാ ഫലങ്ങൾ വെളിപ്പെടുത്തുമ്പോൾ നമുക്കു മുന്നിൽ തെളിയുന്ന ആത്മവിശ്വാസത്തിന്റെയും ആശങ്കയുടെയും നിശ്ചയങ്ങൾ. പ്രണയത്തിന്‍റെ കണക്ക് എഴുതുമ്പോൾ നീലാകാശത്തിന്റെയും നക്ഷത്രത്തിന്റെയും മധുരഭാഷ്യമാകുന്ന ഓർമ്മകൾ. വിവാഹത്തിന്റെ പൂക്കളിൽ, മംഗല്യസൂത്രത്തിലെ തീർച്ചയായ തീയതി ജീവിതയാത്രയിൽ മറ്റൊരു അടയാളമായിത്തീരുന്നു. തെരുവുകളിൽ കാത്തുനിൽക്കുമ്പോൾ പ്രവേശന പത്രത്തിലെ ചിഹ്നം കാണിച്ച് സാദ്ധ്യതകളെ തേടി കാത്തിരിപ്പുകൾ. അക്കങ്ങൾ കൊണ്ടു നയിക്കുന്ന ഈ ജീവിതം കാത്തിരിപ്പുകൾ മാത്രമേ താളങ്ങൾ നിറയ്ക്കൂ. ജനനവും മരണവും തമ്മിലുള്ള ചെറിയ ഈ പാതയിൽ, അക്കങ്ങൾ ഞങ്ങളെയൊക്കെ കഥയാക്കുന്നു. ജീ ആർ കവിയൂർ 04 12 2024