പുതിയ ഒരു മുഖമില്ലാ കുട്ടുകെട്ട്

പുതിയ ഒരു മുഖമില്ലാ കുട്ടുകെട്ട്
========================

പെട്ടെന്ന് ഒരു കൂട്ട് കെട്ടിന്റെ ചുവപ്പ്അടയാളം 
പേരുനോക്കി ഒരു പെണ്കുട്ടിയുടെ എന്ന് തോന്നിച്ചു
കൂട്ട്കൂടാനുള്ളതില്‍ലമര്‍ത്തി കൂട്ടു കൂടി പിന്നെ
സംസാരിക്കാനുള്ള ജാലകത്തിലുടെ  എന്റെ ചോദ്യം

ഉരും പേരുമില്ലാത്ത ഒരു ആളിനെ കൂട്ട് കിട്ടിയതില്‍
 അതിയാസന്തോഷം എവിടെ നാട് എന്തോ തിരിച്ചറിയാന്‍
 കഴിയാത്ത വണ്ണം ഗോപനിയത ഇത് മുഖപുസ്തകത്തിന്റെ
 പ്രതേകത ആവാം അല്ലെ, എബൌട്ട്‌ നോക്കി ആകെ മന്സ്സിലാത്തത്
ജന തീയതി കണ്ടിട്ട്
എന്റെ മകളുടെ അത്രയും
 ഉണ്ട് ആരാ പുരാണ കഥയിലെ ശകുന്തളയുടെ തോഴിമാരി ഒരുവള്‍
എന്താണ് രുചിയെന്നു പോലും ഭിത്തി നോക്കിയിട്ട്
 ചിത്രകലാ തല്‍പരത ഉണ്ടെന്നു തോന്നി മുഖചിത്രം കണ്ടിട്ട്
കാലത്തിന്റെ കോലം ഇങ്ങിനെ ആയതു
കൊണ്ട് ചോദിക്കുകയാണ് ആരാ
സത്യത്തില്‍ മനസ്സിലായില്ല
എന്താണാവുമോ ഈ കൂട്ടുകെട്ടിന്റെ  ഭദ്രത.?!!

അങ്ങേ തലക്കല്‍ നിന്നും മറുപടി

അങ്ങയുടെ കവിതകൾ വായിച്ചിട്ടുണ്ട്

അതെയോ എങ്കില്‍ എനിക്ക്
ഏറെ ചിന്തിക്കാനും നേരമില്ല

വീണ്ടും മറുപടി

ഞാൻ അനസൂയ
മുഖ പുസ്തകത്തിൽ പുതു ചുവടുവെപ്പാണ്

എന്നാലും ഉരും പേരുമില്ലാതെ ആവുമോ
കവിക്ക്‌ ഉരും പേരും നിറവും കണ്ണും മുക്കും
ഒക്കെ ഉണ്ട് ഇത്രക്കു  ഒളിച്ചു വെക്കാന്‍ ഒന്നുമില്ല
അത് കൊണ്ട് ചോദിച്ചതാ ക്ഷമിക്കുക
ഒരു പക്ഷെ ഇതാവുമോ തലമുറകള്‍
തമ്മിലുള്ള വിടവ് എന്ന് പറയുന്നത്

മറുപടി
അങ്ങനൊന്നുമില്ല

അത് മനസ്സിലായി പെറ്റ് വിണിട്ടു
പാല്‍പ്പതയുടെ  മണം മാറിയില്ല
എന്ന് തോന്നുന്നില്ല..

മറുപടി വീണ്ടും
അധികം വേണ്ടെന്ന്  ഹസ് പറഞ്ഞു

എന്തായാലും ഒരു കവിതക്കുള്ള വിഷയം ആയി
അപ്പോള്‍ കല്യാണവും കഴിഞ്ഞതാണ് അല്ലെ

മറുപടി
ആന്നേ

പിന്നെ എന്തിനു ഈ സാഹസത്തിനു
മുതിരുന്നു പൂര്‍ണ്ണ സ്വാതത്ര്യം ഇല്ലാതെ
,കൂച്ച് വിലങ്ങു തീര്‍ത്തത ആനയെ പോലെ
എന്തെ  ഞാന്‍ പറഞ്ഞത് തെറ്റിയോ..
 മൗനം ഇതാവും മറുപടി അല്ലെ

അല്ല എന്റെ ഈ ചോദ്യം അസ്ഥാനത്തായി പോയോ
പിന്നെ ഞാനും മൗനം പാലിച്ചു ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “