കുറും കവിതകള്‍ 552
കുറും കവിതകള്‍ 552
വെയില്‍ മറന്നു ഭക്തി.
ഇലയപ്പങ്ങളില്‍
അമ്മ മധുരം .,!!
മുറ്റത്തെ കൊമ്പിലിരുന്നു
വിരുന്നു പറഞ്ഞിട്ടും .
വറ്റുകിട്ടാത്ത ദുഃഖം ..!!
അകലങ്ങളിലുള്ള
മക്കളുടെ ഉന്നമനത്തിനായി
എല്ലാം മറന്നു നീറുന്നകണ്ണുമായിയമ്മ ..!!
കണ്ണെത്താ ദൂരത്തിന്‍
ഓര്‍മ്മകളില്‍ ഒരുപിടി മണ്ണും .
നാലുകാലോലപ്പുരയവളും..!!
പാറ്റിക്കൊഴിച്ചു
കഴുകി ഉണക്കിപ്പൊടിച്ചു
കാത്തിരിക്കുന്ന വിശപ്പിന്‍ കണ്ണുകള്‍ ..!!
ഇലകൊഴിക്കും ഗ്രീഷത്തില്‍
വിരഹത്തിന്‍ ദാഹവുമായി
കൈനീട്ടിയ ചില്ലകളാകാശത്തേക്ക് ..!!
മനസ്സില്‍ നിന്നും
മായാതെ ഇരിക്കുമെന്നും
എന്റെ മാത്രം മലയാളം ..!!
നന്ദി എന്നത്
നാവിന്റെ നോവിനെ മാറ്റുന്നു
ചിലവേതുമില്ലാത്ത ഒരു സാധനം
കണ്ണാടി കൂട്ടിലടച്ച വടയും
ആവി പറക്കും ചായയും പിന്നെ
ഓടി കേറാന്‍ ആനവണ്ടിയും ..!!
തിരികെ വരാന്‍
ഒരു നോക്കുകാണാന്‍
കൊതിക്കുന്നു ജാലക കാഴ്ചകള്‍ ..!!
തെങ്ങോലക്കിടയില്‍
വിരിയുന്നൊരു
അമ്പിളി ചിരി മാനത്തു ..!!
വെയില്‍ മറന്നു ഭക്തി.
ഇലയപ്പങ്ങളില്‍
അമ്മ മധുരം .,!!
മുറ്റത്തെ കൊമ്പിലിരുന്നു
വിരുന്നു പറഞ്ഞിട്ടും .
വറ്റുകിട്ടാത്ത ദുഃഖം ..!!
അകലങ്ങളിലുള്ള
മക്കളുടെ ഉന്നമനത്തിനായി
എല്ലാം മറന്നു നീറുന്നകണ്ണുമായിയമ്മ ..!!
കണ്ണെത്താ ദൂരത്തിന്‍
ഓര്‍മ്മകളില്‍ ഒരുപിടി മണ്ണും .
നാലുകാലോലപ്പുരയവളും..!!
പാറ്റിക്കൊഴിച്ചു
കഴുകി ഉണക്കിപ്പൊടിച്ചു
കാത്തിരിക്കുന്ന വിശപ്പിന്‍ കണ്ണുകള്‍ ..!!
ഇലകൊഴിക്കും ഗ്രീഷത്തില്‍
വിരഹത്തിന്‍ ദാഹവുമായി
കൈനീട്ടിയ ചില്ലകളാകാശത്തേക്ക് ..!!
മനസ്സില്‍ നിന്നും
മായാതെ ഇരിക്കുമെന്നും
എന്റെ മാത്രം മലയാളം ..!!
നന്ദി എന്നത്
നാവിന്റെ നോവിനെ മാറ്റുന്നു
ചിലവേതുമില്ലാത്ത ഒരു സാധനം
കണ്ണാടി കൂട്ടിലടച്ച വടയും
ആവി പറക്കും ചായയും പിന്നെ
ഓടി കേറാന്‍ ആനവണ്ടിയും ..!!
തിരികെ വരാന്‍
ഒരു നോക്കുകാണാന്‍
കൊതിക്കുന്നു ജാലക കാഴ്ചകള്‍ ..!!
തെങ്ങോലക്കിടയില്‍
വിരിയുന്നൊരു
അമ്പിളി ചിരി മാനത്തു ..!!
Comments