അക്ഷര കണക്ക്

അക്ഷര കണക്ക്

ജനനം എന്ന മുന്നക്ഷരം
ഉള്ളവാക്കിനോപ്പം നിഴലായി
ഒരു വേറെ മുന്നക്ഷരം ഉള്ള വാക്ക്
പിന്‍ തുടരുന്നു അതെ അതാണ്‌ മരണം ..!!

ജീവിതം വീണ്ടും മൂന്ന്‍
ഞാന്‍ നമ്മള്‍ ക്ഷമ ദയ  ദേഷ്യം പ്രേമം
എന്നിവക്കോ വെറും രണ്ടു എങ്കിലും



എന്നാല്‍ അമ്മ എന്നതിന് മുന്നെങ്കിലും
എണ്ണമറ്റ സംഖ്യ അതിനു
രണ്ടര അക്ഷരത്തില്‍ നില്‍ക്കുന്നു പാവം അച്ഛന്‍ ,
രണ്ട അക്ഷരത്തില്‍ ഗുരു
ഇവരൊക്കെ കാണപ്പെട്ട ദൈവങ്ങള്‍.

ഇവരുടെ ഒക്കെ മുകളില്‍
സൂര്യനും ചന്ദ്രനും നക്ഷത്രം എങ്കിലും

ഈശ്വരന്‍ എന്നതിനും ഏറെ അക്ഷരം .

ഇതൊക്കെ ആണെങ്കിലുമെനിക്കേറെ ഇഷ്ടം

അതെ നീ എന്ന ഏകാക്ഷരം ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “