നിത്യശാന്തി നേരുന്നു

നിത്യശാന്തി നേരുന്നു

നിറനിലാവുപോലെ വിരിഞ്ഞു
ഹൃദയവനികയിൽ മുല്ലമൊട്ടിൻ
നറുഗന്ധം പകരുന്നു അക്ഷര കൂട്ടില്‍
തളച്ചിട്ടൊരു വാക്കിന്‍ മധുര കുഴമ്പെന്‍
കാമിനിയാം എന്‍ കവിതയെ താലോലിക്കാന്‍
കൈരളിയുടെ പീയുഷം പകരും 'ശാമസുന്ദര'
'ദുന്ദുഭിനാദം' എങ്ങോ പോയി മറഞ്ഞുവോ
ഇല്ലയില്ല ഒരിക്കലുമില്ല അത് ഒരു 'ഇന്ദ്രനീലിമയോലും'
മിഴിപ്പീലികള്‍ക്കിടയില്‍ മായാതെ മറയാതെ നില്‍പ്പു
സ്നേഹം ചുരത്തുന്നു മനസ്സില്‍ പൈയിമ്പാലു പോല്‍.
മോഹങ്ങളേറെ ഇല്ലെങ്കിലുമാ പ്രാര്‍ത്ഥിക്കുന്നു
കാവ്യകല്ലോലിനിയുടെ ആത്മാവിന്നു നിത്യ ശാന്തി ഉണ്ടാവട്ടെ ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “