മധുര നോവ്‌

മധുര നോവ്‌

ഒരു പൂവിന്‍ കവിളില്‍ നുള്ളി നോവിച്ച്
മോഹത്തിന്‍ ചിറകിലേറി  പറന്നകന്ന
പരുഷമാം മൂളലില്‍ സ്നേഹത്തിന്‍
മധുരമോയില്ലായിരുന്നു ഒട്ടുമേ
വേദനയൊന്നുമേയറിഞ്ഞില്ലെങ്കിലും
നിമിഷങ്ങള്‍ ദിനങ്ങള്‍ വര്‍ഷങ്ങള്‍ കടന്നകന്നു
എന്നിട്ടുമിന്നും ഓര്‍മ്മകള്‍ ഒക്കെ മധുര നോവ്‌ 

വര്‍ണ്ണങ്ങള്‍ മാറി മറഞ്ഞു പൂവൊക്കെ കായായി
ചില്ലകളിള്‍ ഭാരത്താല്‍ തൂങ്ങി നില്‍ക്കുമ്പോള്‍
കുയിലുകള്‍ വേണ്ടുവോളം കൊത്തി തിന്നു
പഞ്ചമം പാടി പറന്നകന്നു
പെയ്യ്ത മഴയും കൊണ്ട വെയിലേറ്റ്
അപ്പോഴും കടിച്ചമര്‍ത്തി പ്രണയ നോവിന്റെ
കഥകള്‍ ഏറെ പറയാതെ നെഞ്ചിലോതുക്കി
കഴിഞ്ഞു തേന്‍ മാവ് നെടുവീര്‍പ്പിട്ടു ..!!





Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “