കുറും കവിതകള്‍ 530

കുറും കവിതകള്‍ 530

ശിശിര രാത്രിയില്‍
നിലാവിന്‍ എത്തിനോട്ടം
മുല്ലപൂവിന്‍ നറുഗന്ധം..!!

മൃദുചുംബനങ്ങൾ നല്‍കി
കുളിര്‍തെന്നലകന്നു .
വസന്തം വിരുന്നുവന്നു ..!!

പ്രേമാമൃതം ചൊരിയും
തെന്നലേ നീ കണ്ടുവോ
അവളുടെ മിഴിയിലെ കവിത ..!!

മൊഴിമിഴിയഴകില്‍
മയങ്ങി നിന്നു .
ധനുമാസ നിലാവ് ..!!

മൊഴിയും മിഴിയും
ചേര്‍ന്ന് ഒന്നാകുന്നു .
പ്രണയ സന്ധ്യയില്‍ ..!!

പൊന്‍പ്രഭയില്‍
കുളിച്ചൊരുങ്ങി
ശിശിര സുപ്രഭാതം ..!!

ഇളം വെയില്‍ 
നിറമാറും പൂവ് .
ശലഭ ശോഭ ,,!!

അരിച്ചിറങ്ങുന്നു .
മഞ്ഞവെയില്‍ തിളക്കം . 
കണ്ണുചിമ്മി ..!!

വെയിലേറ്റു വാടി
നിറം മങ്ങുമിലകള്‍ .
ഗ്രീഷ്മ നോവ്‌ ..!!

കിഴക്ക് കൊടിയേറി
പടിഞ്ഞാറു ആറാടും
വെയിലോല്‍സവം..!!

വെയിലാറുമ്പോഴും
തീരത്തെ പുല്‍കൊടി
മഞ്ഞിനെ ധ്യാനിച്ചു..!!

അന്തിവെയില്‍
ചന്തം കണ്ടു വാനം.
കരിമഷിയാലൊരുങ്ങി രാവ് ..!!

കാറ്റിലാടി മുളംചില്ലകള്‍
ഒപ്പം നൃത്തം വച്ചു
നെല്ലോല കതിര്‍ ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “