ഏകാകിനി .......

ഏകാകിനി .......

കടലാഴത്തോളം
കരിമഷി പടര്‍ന്ന
മിഴിരണ്ടിലും വിരഹം

തിരകള്‍ ആര്‍ത്തലച്ചു
ഉള്ളിലെ കടല്‍ ഭിത്തി
ഉലഞ്ഞു ആടി

പരിഭ്രമത്താല്‍
ചുണ്ടുകള്‍ വിതുമ്പി
വിറകൊണ്ടു തമ്മില്‍

പുരികങ്ങള്‍ വളഞ്ഞു
തൊടുക്കാന്‍ ഒരുങ്ങുന്ന
വില്ലയി മാറി ...

കാറ്റില്‍ പാറി പറന്നു
അളകങ്ങള്‍ ഒക്കെ 
ഉരഗങ്ങള്‍ കണക്കെ

മാറിടങ്ങള്‍ ഉയര്‍ന്നു താണ്
പാരവശ്യം കാട്ടി
ആരോടെന്നില്ലാതെ പുലമ്പി

കാലുകള്‍ മുടന്തി
എങ്ങോട്ടില്ലാതെ നീങ്ങി
ചക്രവാളത്തിലേക്ക് മറഞ്ഞു ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “