കുറും കവിതകൾ 547

കുറും കവിതകൾ 547

പ്രണയമകന്ന
ചാരു ബെഞ്ച്‌
നോവോടെ കാത്തിരുന്നു ,,!!

മനസ്സിലെ ചിന്തകൾ
കലത്തിലെ  അരി
രണ്ടും വേവുകയായിരുന്നു ..!!  

പ്രണയാകാശത്തു
നിലാവിനൊപ്പം
കാര്‍മേഘങ്ങള്‍ ..!!

മുറുവെറ്റ ഇന്നലെകളെ
ആഹ്ലാദപൂര്‍ണ്ണമാക്കുവാന്‍
നോക്കെത്താദൂരത്തു പായും കണ്ണുകള്‍ ..!!

ചുണ്ടുകള്‍ സുഷിരത്തിലമര്‍ന്നു
നൃത്തം തീര്‍ക്കുന്ന വിരലുകള്‍
കാറ്റിന്‍ സംഗീതം ..!!

മോഹങ്ങള്‍ മോഹങ്ങളായി
തിരികെ വരാത്ത ഓര്‍മ്മകളില്‍
തുഴയുന്നു ജീവിത വഞ്ചി ..!!

മഴമേഘങ്ങള്‍
മുത്തമിട്ടു മലകളെ
താഴ്വരത്തിനു രോമാഞ്ചം ..!!

ഓര്‍മ്മ മണക്കുന്നു
നാട്ടുവഴികളില്‍.
തിരക്കുന്നു ആരെയോ കാലം ..!!

വിശപ്പിന്റെ
കീറ മാറാപ്പില്‍
കരിപുരണ്ട ജീവിതങ്ങള്‍ ..!!

പാടാത്തവരും പാടിപോകുന്നു.
''ഇനിയൊരു ജന്മം കൂടി ... ''
കുട്ടനാടെ നിന്റെ ഭംഗി ..!!




 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “