പ്രണയ ജാലകം
പ്രണയ ജാലകം
നിന്‍ ഹൃദയത്തിലൂടെ
ഞാന്‍ കാണ്മുയീ
ചുറ്റിനുമുള്ള ലോകമാകേ
ജീവിക്കുന്നു നിന്റെ ശ്വാസത്തിലൂടെ
അറിയുന്നു ഞാന്‍
ഇവിടെ ജീവിക്കുന്നു എന്ന്
.
ആരുമറിയാതെ
ആര്‍ക്കും സംശയത്തിനിടം നല്‍കാതെ
നമ്മള്‍ സ്വപ്നം കണ്ടുകഴിയുന്നു
.
പാട്ടുകളിലുടെ അറിയുന്നു
ചുംബനം നല്‍കുന്നു ഈരടികളില്‍
നമ്മുടെ നാടകമാം ഒളിച്ചുകളികള്‍
.
ഈ വിടവുകള്‍ നികത്താന്‍
ആഴങ്ങള്‍ തേടുമ്പോള്‍
ആഗ്രഹിക്കുന്നു നമ്മള്‍ പരസ്പരം
പാടുന്നു നമ്മള്‍ പ്രണയ ഗാനങ്ങള്‍
വേദനയുടെ കണ്ണു നീര്‍ പൊഴിക്കുന്നു
തമ്മളില്‍ വാക്കുകളുടെ ഊഷ്മള നിമിഷങ്ങള്‍ തീര്‍ക്കുന്നു .
നീന്തി നടക്കുന്നു
കടലാഴങ്ങള്‍ തീര്‍ക്കും ചുഴികളില്‍
അന്യോന്യം ഉറപ്പിക്കുന്നു നങ്കൂരം
കനവുകളുടെ മേഘങ്ങളില്‍
തെന്നി നീങ്ങുന്നു
സമയത്തിന്റെ ഒഴുക്കില്‍
.
പിടിമുറുക്കുന്നു നിമിഷങ്ങളെ ഒത്തൊരുമിച്ച്
നടന്നു നീങ്ങുന്നു വളഞ്ഞ പാതകളിലൂടെ
കൈയോടു കൈ കോര്‍ത്ത് ജീവിക്കുന്നു എല്ലാത്തിലും നാം അതിജീവിക്കുന്നു
പ്രണയിക്കുന്നു ജീവിതത്തെ
നിലനില്‍ക്കുന്നു പ്രണയത്തിനായി ..!!
Comments